SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.55 AM IST

ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണം: കെ എസ് കെ ടി യു

ksktu

കൊടുങ്ങല്ലൂർ: ക്ഷേമപെൻഷൻ വീടുകളിലെത്തി വിതരണം ചെയ്യുന്നത് നിറുത്തലക്കാനുള്ള നടപടി പിൻവലിക്കണമെന്ന് കെ.എസ്.കെ.ടി.യു പുല്ലൂറ്റ് വില്ലേജ് സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു. സംഘടന ഏരിയ സെക്രട്ടറിയും പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്റുമായ ടി.കെ.രാജു സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ വി.കെ.രാമനാഥൻ അദ്ധ്യക്ഷത വഹിച്ച സി.പി.എം പുല്ലൂറ്റ് ലോക്കൽ സെക്രട്ടറി പി.എൻ. വിനയചന്ദ്രൻ, കെ.എം.മോഹനൻ, നഗരസഭ കൗൺസിലർ പി.എൻ.രാമദാസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചൈതന്യ ബിജു എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.അർ. നാരായണൻ സ്വാഗതവും യു.എ ഹരിദാസൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.എ അജയൻ (പ്രസിഡന്റ്‌), രജനി ശ്രീകുമാർ (വൈസ് പ്രസിഡന്റ്‌), യു.എ.ഹരിദാസൻ (സെക്രട്ടറി), സി.കെ.മനോഹരൻ (ജോയിന്റ് സെക്രട്ടറി), എം ജി ശരണ്യ (വനിതാ കമ്മിറ്റി കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL