SignIn
Kerala Kaumudi Online
Saturday, 05 September 2026 12.18 PM IST

വടക്കാഞ്ചേരി ജില്ലാ ആശുപത്രി നിർമ്മാണം പുനരാരംഭിച്ചു

d

 കേരളകൗമുദി ഇംപാക്ട്, പരമ്പര ഫലംകണ്ടു


വടക്കാഞ്ചേരി: ജില്ലാ ആശുപത്രിയിലെ വികസന മുരടിപ്പിനെ കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച പരമ്പര ഫലം കണ്ടു. ആശുപത്രിയിൽ മുടങ്ങിക്കിടന്നിരുന്ന കോടികളുടെ വികസന പ്രവർത്തനം പുനരാരംഭിച്ചു. 2022 ആഗസ്റ്റ് 26ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവഹിച്ച അത്യാഹിത വിഭാഗകെട്ടിടം, ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷ്യേറ്റീവ് (ലക്ഷ്യ) കെട്ടിടവുമാണ് നീണ്ട ഇടവേളക്ക് ശേഷം പുനർനിർമ്മാണം ആരംഭിച്ചത്. അന്തരിച്ച സി.എൻ.ബാലകൃഷ്ണൻ എം.എൽ.എയും മന്ത്രിയുമാ യിരിക്കുമ്പോഴാണ് പഴയ ക്വാർട്ടേഴ്സ് പൊളിച്ചുമാറ്റി അത്യാഹിത വിഭാഗംകെട്ടിട നിർമ്മാണത്തിന് 5 കോടി രൂപ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ രണ്ടരകോടി അനുവദിച്ച് കെട്ടിത്തിന്റെ നിർമ്മാണം ആരംഭിച്ചു. ഈ കെട്ടിടത്തിന് മുകളിലാണ് 3നിലകളോടുകൂടിയ, കെട്ടിടം ദേശീയ ആരോഗ്യ ദൗത്യം മുഖേന 8,35,47,000 രൂപ ചെലവഴിച്ച് നിർമ്മിക്കുന്നതിന് പദ്ധതി തയ്യാറാക്കിയത്. കേന്ദ്രഫണ്ട് ലഭ്യമല്ലെന്ന വിശദീകരണം നൽകിയാണ് നിർമ്മാണ ചുമതലയുള്ള വാപ് കോസ് പ്രവർത്തനം നിറുത്തിയത്. ഒന്നാം നിലയിൽ ബ്ലഡ്സ്റ്റോറേജ് യൂണിറ്റ്, ലബോറട്ടറി -ആർ. എൻ.ടി.സി.പി തുടങ്ങി ഇൻവെസ്റ്റിഗേഷൻ സംവിധാനങ്ങളും രണ്ടാം നിലയിൽ ഓപ്പറേഷൻ തിയ്യേറ്റർ,പോസ്റ്റ് ഓപ്പറേഷൻ ഐ.സി.യു, മേജർ -മൈനർ ഓപ്പറേഷൻ തിയ്യേറ്റർ എന്നിവയും മൂന്നാം നിലയിൽ സ്ത്രീ- പുരുഷ വാർഡുകളുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഓപ്പറേഷൻ തിയ്യേറ്ററുകൾ ഒഴികെ അടിയന്തരമായി നിർമ്മാണം പൂർത്തീകരിക്കുന്നതിനാണ് ശ്രമം. 'ലക്ഷ്യ' പദ്ധതിയ്ക്കായി 2 കോടി 29ലക്ഷം രൂപയാണ് അനുവദിച്ചത്. കോസ്റ്റ് ഫോർഡിനാണ് നിർമ്മാണ ചുമതല. ഈ കെട്ടിടവും പൂർത്തീകരണ പാതയിലാണ്.

 അത്യാഹിത വിഭാഗം- ലക്ഷ്യ കെട്ടിടങ്ങൾ തുറക്കും

 എം.എൽ.എയുടെ ഇടപെടൽ കരുത്തായി കൗമുദി പരമ്പരയ്ക്ക് പിന്നാലെ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉന്നതതല യോഗം വിളിച്ചുചേർത്തു. നിർമ്മാണ ചുമതലയുള്ള കരാറുകാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും പ്രത്യേകം കണ്ടു. ആവശ്യമായ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. ഇതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്. 2മാസത്തിനുള്ളിൽ 2കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുകയാണ് ലക്ഷ്യം. പുതിയതായി നിർമ്മിച്ച ഒ.പി.ബ്ലോക്കിൽ ഓർത്തോവിഭാഗം പ്രവർത്തനം ആരംഭിച്ചതും നേട്ടമായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL