SignIn
Kerala Kaumudi Online
Sunday, 11 October 2026 12.01 AM IST

'ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണം'

intuc
തൃശൂർ കോർപ്പറേഷൻ ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂണിയൻ പ്രവർത്തക കൺവെൻഷൻ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: കോർപ്പറേഷനിലെ ഇലക്ട്രിസിറ്റി തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം അടിയന്തരമായി നടപ്പിലാക്കണമെന്ന് ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി. കോർപ്പറേഷൻ ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂണിയൻ (ഐ.എൻ.ടി.യു.സി) പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2018ന് ശേഷം തൊഴിലാളികളുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയിട്ടില്ലെന്നും ഇത് അടിയന്തരമായി പരിഹരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ കോർപ്പറേഷൻ കൗൺസിലർ ബൈജു വർഗീസ് അദ്ധ്യക്ഷനായി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി വി.എ. ഷംസുദ്ദീൻ, ടി. രജീഷ്, കെ. രാജേഷ്, കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL