കൽപ്പറ്റ: പെരുന്തട്ടയിൽ വീണ്ടും പുലിയിറങ്ങി കിടാവിനെ കൊന്നു ഭക്ഷിച്ചു. പെരുന്തട്ട സ്വദേശി കാക്കമ്പാറ വിജയന്റെ പശുക്കിടാവിനെയാണ് പുലി പിടികൂടിയത്. ഏതാനും മാസങ്ങൾക്കുള്ളിൽ വിജയന് നഷ്ടമാകുന്നത് നാലാമത്തെ പശുക്കിടാവിനെയാണ്. കഴിഞ്ഞ കാഴ്ച പ്രദേശവാസിയായ മറ്റൊരാളുടെ ആടിനെയും പുലി കൊലപ്പെടുത്തുന്നത്. വീണ്ടും പുലി ഇറങ്ങിയ സാഹചര്യത്തിൽ പുലി പശുക്കിടാവിനെ പിടികൂടിയ തൊഴുത്തിന് സമീപം വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു. ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചാൽ കൂടു വെക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. നേരം ഇരുട്ടിയാൽ പ്രദേശത്ത് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.
വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പലരും പുലിയുടെ മുൻപിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു യുവാക്കൾക്ക് മുൻപിലും പുലി എത്തിയിരുന്നു. കൽപ്പറ്റ നഗരത്തിന് അടുത്ത പ്രദേശമാണിത്. നേരത്തെ പുലിയും കടുവയും ഒരേസമയം സ്ഥലത്തെത്തിയിരുന്നു. ആഴ്ചകളോളം കൂട് സ്ഥാപിച്ച കാത്തിരുന്നെങ്കിലും അന്ന് പുലിയും കടുവയും കൂട്ടിൽ കുടുങ്ങിയിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |