വാഷിംഗ്ടൺ: നൊബേൽ സമാധാന പുരസ്‌കാരം ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് ഒരു പുരസ്‌കാരമല്ല എട്ട് നൊബേൽ സമാധാന പുരസ്‌കാരങ്ങൾ ലഭിക്കേണ്ടതായിരുന്നുവെന്നാണ് ട്രംപിന്റെ അവകാശവാദം. പുരസ്‌കാരം ലഭിച്ച നവി പിള്ളയെ വിമർശിച്ച അദ്ദേഹം ഇസ്രയേലിനോടുള്ള വിരോധമാണ് പിള്ളയുടെ നേട്ടമെന്നും ആരോപിച്ചു.
താൻ സഹായിച്ച രാജ്യങ്ങളിലെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് കത്തുകൾ അയച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാൻ യുദ്ധവും റഷ്യ–യുക്രെയ്ൻ സംഘർഷവും പരിഹരിക്കാനുള്ള ശ്രമങ്ങൾ അതിവേഗം മുന്നോട്ടുപോകുകയാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ, ഈ രണ്ട് സംഘർഷങ്ങൾ മാറ്റിനിർത്തിയാലും താൻ നേരത്തേ പരിഹരിച്ചുവെന്ന് അവകാശപ്പെടുന്ന എട്ട് യുദ്ധങ്ങളിൽ ഏതെങ്കിലും ഒന്ന് നൊബേൽ സമാധാന പുരസ്‌കാരത്തിന് അർഹമാക്കാൻ മതിയാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിച്ചതാണ് നൊബേൽ സമാധാന പുരസ്‌കാരത്തിന് അർഹനാകാൻ ഏറ്റവും വലിയ കാരണങ്ങളിലൊന്നായി ട്രംപ് ചൂണ്ടിക്കാട്ടുന്നത്. താൻ ഇടപെട്ട് അവസാനിപ്പിച്ച ഓരോ യുദ്ധത്തിനും ഓരോ പുരസ്‌കാരം വീതം ലഭിക്കേണ്ടതായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വാദം.
പുരസ്‌കാരം നേടിയ നവി പിള്ളയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മറ്റുള്ളവർക്കും അവരെക്കുറിച്ച് കാര്യമായ അറിവില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. നൊബേൽ സമാധാന പുരസ്‌കാരം ലഭിക്കാനുള്ള ആഗ്രഹം ട്രംപ് നേരത്തെയും പലതവണ പരസ്യമാക്കിയിട്ടുണ്ട്.
US President Donald Trump publicly expressed displeasure at not receiving the Nobel Peace Prize, claiming he deserved eight awards for resolving multiple conflicts. He criticized laureate Navi Pillay, alleging her win was due to anti-Israel sentiment. Trump cited his role in de-escalating various tensions, including between India and Pakistan, as significant reasons for his eligibility, stating global leaders had endorsed his nomination.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |