ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിലെ ജന്തർ മന്ദർറിൽ പ്രഖ്യാപിച്ച പ്രതിഷേധമാർച്ചുമായി ബന്ധപ്പെട്ട് നഗരത്തിൽ ഏർപ്പെടുത്തിയ കടുത്ത സുരക്ഷാ നിയന്ത്രണങ്ങളിലും നേതാക്കളുടെ അറസ്റ്റിലും രൂക്ഷമായി പ്രതികരിച്ച് ആം ആദ്മി പാർട്ടി (എഎപി) കൺവീനർ അരവിന്ദ് കെജ്‌രിവാൾ. രാജ്യം അടിയന്തരാവസ്ഥയേക്കാൾ മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും നാം ജീവിക്കുന്നത് പൂർണ ഏകാധിപത്യത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ എക്സ് പേജിലൂടെയായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ പ്രതികരണം.
'ഇത് അടിയന്തരാവസ്ഥയേക്കാൾ മോശമാണ്. നാം ജീവിക്കുന്നത് മോദി ഭരണത്തിന് കീഴിലുള്ള പൂർണ ഏകാധിപത്യത്തിലാണെന്നത് ഔദ്യോഗികമായി തെളിഞ്ഞിരിക്കുകയാണ്. വിമാനത്തിൽ നിന്നിറങ്ങുമ്പോഴേക്കും സിജെപി നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് കേന്ദ്രം ഭയന്നതിന്റെ തെളിവാണ്. വോട്ടുകവർച്ചയിലൂടെയാണ് താൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വ്യക്തമായി അറിയാം. അതിനാൽ ജനാധിപത്യത്തെ പൂർണമായും തകർത്തെറിഞ്ഞ് തന്റെ തട്ടിപ്പിനെ സംരക്ഷിക്കാൻ അദ്ദേഹം ശ്രമിക്കുകയാണ്. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണം. ഒപ്പം മോദിയും'.- അരവിന്ദ് കെജ്‌രിവാൾ കുറിച്ചു. അതേസമയം, അരവിന്ദ് കെജ്‌രിവാളിനെ വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
This is worse than the Emergency.
It’s official.. we are living under an absolute dictatorship ruled by Modi. Arresting cockroaches straight off their flight shows an unprecedented level of fear.
PM Modi clearly knows he only won the election through vote chori and now he is hell-bent on protecting his fraud by completely crushing democracy.
Gyanesh must go, but so must Modi.
— Arvind Kejriwal (@ArvindKejriwal) October 10, 2026
AAP convener Arvind Kejriwal strongly criticised the detention of Cockroach Janata Party (CJP) leaders ahead of their planned protest at Jantar Mantar in Delhi. In a post on X, he described the situation as worse than the Emergency and alleged that the country was under a dictatorship.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |