SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.39 PM IST

അമേരിക്കൻ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഹനുമാൻ പ്രതിമ

hanuman-statue
ടെക്സസിലെ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമ

വാഷിംഗ്ടൺ: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടെക്സസിലെ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയെച്ചൊല്ലിയുള്ള വംശീയ രാഷ്ട്രീയ തർക്കവും വിവാദവും ശക്തമാകുന്നു. പ്രമുഖ തീവ്ര വലതുപക്ഷ യൂട്യൂബറായ ജെസ്സി ഹ്യൂസ് ഹനുമാൻ പ്രതിമയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നടത്തിയ വിദ്വേഷ പരാമർശമാണ് നിലവിലെ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ ഞങ്ങൾ വിജയിച്ചാൽ ഇതൊക്കെ തകർക്കുമെന്നായിരുന്നു ഹ്യൂസിന്റെ വിവാദപരാമർശം. ഈ പരാമർശത്തിനെതിരെ യുഎസിലെ ഹിന്ദുസംഘനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രംബാക്കിനിൽക്കെ ഹനുമാൻ പ്രതിമയെ രാഷ്ട്രീയ ആയുധമാക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി. ഇന്ത്യക്കാർ താമസിക്കുന്ന ടെക്സസിലെ കുടിയേറ്റവും വംശീയതയും ചൂണ്ടിക്കാട്ടിയാണ് റിപ്പബ്ലിക്കൻ നേതാക്കളുടെ തിരഞ്ഞെടുപ്പ് പ്രചാരണം. വലതുപക്ഷ റിപ്പബ്ലിക്കൻ നേതാക്കളുടെ വംശീയ അധിക്ഷേപങ്ങൾ സ്ഥിരമാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവ് ഹക്കീം ജെഫ്രീസ് തിരിച്ചടിച്ചു.

നിലവിൽ ടെക്സസ് സെനറ്റ് സീറ്റിൽ ഡൊണാൾഡ് ട്രംപ് പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ സ്ഥാനാ‌‌ർത്ഥി കെൻ പാക്‌സ്റ്റണേക്കാൾ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജെയിംസ് തലാരിക്കോയ്ക്ക് വിജയസാദ്ധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം. എന്നാൽ ടെക്സസ് ഗവർണറായി നിലവിലെ ഗവർണറും റിപ്പബ്ലിക്കൻ നേതാവുമായ ഗ്രെഗ് ആബട്ട് തന്നെ അധികാരം നിലനിർത്തുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വോട്ടർമാരെ ധ്രുവീകരിക്കാൻ ഹനുമാൻ പ്രതിമയെ രാഷ്ട്രീയ വിവാദമാക്കുന്നത് വരും ദിവസങ്ങളിൽ യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിമാറുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ടെക്സസിലെ ഷുഗർലാൻഡിലുള്ള ശ്രീകൃഷ്ണ വൃന്ദാവൻ അഷ്ടലക്ഷ്മി ക്ഷേത്രത്തിലാണ് 'സ്റ്റാച്യു ഓഫ് യൂണിയൻ' എന്ന് പേരിട്ടിരിക്കുന്ന ഈ ഹനുമാൻ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. 2024 ഓഗസ്റ്റിൽ പ്രതിമ സ്ഥാപിച്ചത് മുതൽ ഒരു വിഭാഗം ക്രിസ്ത്യൻ യാഥാസ്ഥിതികൾ ഇതിനെതിരെ രംഗത്തുവന്നിരുന്നു.

English Summary

A 90-foot Hanuman statue in Sugar Land, Texas, has ignited a political controversy ahead of US elections. Far-right Christian conservatives, including YouTuber Jesse Hughes, sparked outrage with threats to destroy the statue. Hindu organizations are protesting these remarks. Republicans are reportedly leveraging the dispute to polarize voters in Texas, which has a large Indian population, amidst anti-immigrant rhetoric.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: US MIDTERM ELECTIONS, HANUMAN STATUE TEXAS, TEXAS POLITICAL DEBATE, HANUMAN STATUE CONTROVERSY, DONALD TRUMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360