നഗോയ: അഫ്ഗാനെതിരായ പരമ്പരയിൽ മിന്നും പ്രകടനം പുറത്തെടുത്ത യുവതാരം അഭിഷേക് ശർമയ്ക്ക് ജപ്പാനെതിരായ മത്സരത്തിൽ വിശ്രമം അനുവദിക്കണമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ജപ്പാനെതിരെ നാളെ നടക്കുന്ന ചരിത്രപരമായ ഏക ട്വന്റി-20 മത്സരത്തിൽ അഭിഷേകിന് പകരം കൗമാര താരം വൈഭവ് സൂര്യവംശിക്ക് അവസരം നൽകണമെന്നാണ് ചോപ്രയുടെ അഭിപ്രായം. ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റ് ടൂർണമെന്റിന് മുന്നോടിയായുള്ള ഇന്ത്യയുടെ അവസാന മത്സരമാണിത്.
ഏഷ്യൻ ഗെയിംസിനായി പ്രധാന താരങ്ങളെ ഉന്മേഷത്തോടെ നിലനിർത്താൻ ജപ്പാനെതിരായ മത്സരത്തിൽ ചിലർക്ക് വിശ്രമം നൽകണമെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അതേസമയം, പ്രധാന ടൂർണമെന്റിന് മികച്ചൊരു പരിശീലനമെന്ന നിലയിൽ ഇന്ത്യ തങ്ങളുടെ ഏറ്റവും ശക്തമായ പ്ലേയിംഗ് ഇലവനെ തന്നെ ഇറക്കണമെന്നും അഭിപ്രായമുണ്ട്. എന്നിരുന്നാലും, അഭിഷേകിന് പകരം വൈഭവ് പ്ലേയിംഗ് ഇലവനിൽ എത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.
'അഭിഷേക് ശർമ്മയ്ക്ക് ഈ മത്സരത്തിൽ വിശ്രമം നൽകുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. അഭിഷേക് പുറത്തിരിക്കട്ടെ, കുഴപ്പമില്ല. ഏഷ്യൻ ഗെയിംസിനുള്ള മത്സരത്തിന് തയ്യാറെടുക്കൂ. സഞ്ജു സാംസണിനൊപ്പം വൈഭവിനെ ഓപ്പണറായി ഇറക്ക്. ഈയൊരു മാറ്റം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. നിങ്ങൾ തീർച്ചയായും ചെയ്യേണ്ട കാര്യമാണിത്.' ചോപ്ര പറഞ്ഞു.
കൂടാതെ, സ്റ്റാർ പേസർ ജസ്പ്രീത് ബുംറയും ജപ്പാനെതിരെ കളിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. ഏഷ്യൻ ഗെയിംസ് ടീമിലുള്ള ബുംറയ്ക്ക് ഈ മത്സരത്തിൽ വിശ്രമം നൽകി മറ്റ് ബൗളർമാരെ കളിപ്പിക്കണമെന്നാണ് ചോപ്രയുടെ നിർദ്ദേശം. അഫ്ഗാനെതിരായ മൂന്ന് ട്വന്റി-20 മത്സരങ്ങളിലും അഭിഷേക് ശർമ മികച്ച ഫോമിലായിരുന്നു. സഞ്ജു സാംസണും മികച്ച തുടക്കം നൽകിയതോടെ വൈഭവ് സൂര്യവംശിക്ക് അന്ന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.
Former Indian cricketer Aakash Chopra has suggested that star opener Abhishek Sharma and pace spearhead Jasprit Bumrah should be rested for India's upcoming historic T20I match against Japan ahead of the Asian Games.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |