
കൊച്ചി: സമാധാന കരാറിന് ശേഷവും കലുഷിതമാകുന്ന പശ്ചിമേഷ്യയിലെ രാഷ്ട്രീയം ആഗോള വിപണികളിൽ നിക്ഷേപകരുടെ ഉറക്കം കെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇറാനെതിരെ അമേരിക്ക നടത്തിയ ആക്രമണങ്ങളും ബഹ്‌റിൻ, കുവൈത്ത് എന്നിവിടങ്ങളിൽ നടത്തിയ പ്രത്യാക്രമണവും സമാധാന നീക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് തിരിച്ചടി. ഇറാന്റെ നേരിട്ടുള്ള മേൽനോട്ടമില്ലാതെ ഹോർമുസ് ഇടനാഴി തുറയ്ക്കാനുള്ള ശ്രമമാണ് മേഖലയിൽ സംഘർഷം ശക്തമാക്കുന്നത്. അമേരിക്ക ആക്രമണം തുടർന്നാൽ ഹോർമുസ് വീണ്ടും അടക്കാൻ നിർബന്ധിതരാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി.
സമാധാന ചർച്ചകൾ പുരോഗമിച്ചാൽ വിപണി കരുത്താർജിക്കും. അമേരക്കിയിൽ പലിശ കൂടാനുള്ള സാദ്ധ്യതകൾ യു.എസ് ബോണ്ടുകൾക്കും ഡോളറിനും അനുകൂലമാണ്. ഇതോടെ നിക്ഷേപകർ ഓഹരി, സ്വർണം എന്നിവ വിറ്റുമാറി. ക്രൂഡോയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങളാണ് നിർണായകം. സമാധാന ചർച്ചകൾ പരോഗമിച്ചാൽ ഏഷ്യ, യൂറോപ്പ് ഓഹരികൾ നേട്ടമുണ്ടാക്കും. സ്വർണം നേരിയ ഇടവേളയ്ക്ക് ശേഷം വാരാന്ത്യത്തിൽ തിരിച്ചുകയറി. നാണയപ്പെരുപ്പം, പ്രതിമാസ വാഹന വില്പന, ജി.എസ്.ടി വരുമാനം തുടങ്ങിയ കണക്കുകൾ നടപ്പുവാരം പുറത്തുവരും. വിദേശ നിക്ഷേപ പങ്കാളിത്തം, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലെ മാറ്റം എന്നിവയും വിപണിയുടെ ചലനങ്ങളെ സ്വാധീനിക്കും.
കാത്തിരിക്കുന്ന സംഭവ വികാസങ്ങൾ
1. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ
2. ക്രൂഡോയിൽ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ
3. വിദേശ ധനകാര്യ നിക്ഷേപ ഒഴുക്ക്
4. മൺസൂണിന്റെ ലഭ്യതയിലെ വ്യക്തത
പ്രാരംഭ ഓഹരി വിപണിയിൽ ആവേശം
എൻ.എസ്.ഇ, ജിയോ പ്ളാറ്റ്‌ഫോംസ് എന്നിവയുടെ പ്രാരംഭ ഓഹരി വില്പനയുടെ(ഐ.പി.ഒ) ആവേശം വിപണികളിൽ ഉണ്ടായേക്കും. ഐ.പി.ഒയിലൂടെ സാമ്പത്തിക മുന്നേറ്റം നേടാൻ നിരവധി കമ്പനികളാണ് ഒരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |