SignIn
Kerala Kaumudi Online
Monday, 29 June 2026 6.13 AM IST

7 അഴകിൽ മെസി

messi

മയാമി: തുടർച്ചയായ ഏഴ് ലോകകപ്പ് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ കളിക്കാരനായി ലയണൽ മെസി ചരിത്രം കുറിച്ചപ്പോൾ ജോർദാനെ 3-1ന് തോൽപ്പിച്ച് ജെ ഗ്രൂപ്പിൽ ഒന്നാമന്മാരായി അർജന്റീന. 60-ാം മിനിട്ടിൽ പകരക്കാരനായി കളത്തിലിറങ്ങിയ മെസി 80-ാം മിനിട്ടിലാണ് ഫ്രീകിക്കിലൂടെ ഈ ലോകകപ്പിലെ തന്റെ ആറാം ഗോൾ നേടിയത്. ജിയോവന്നി ലോസെൽസോയും ലൗതാരോ മാർട്ടിനെസും ആദ്യ പകുതിയിൽ അർജന്റീനയ്ക്കായി ഗോളടിച്ചു. രണ്ടാം റൗണ്ടിൽ കേപ് വെർദേയാണ് അർജന്റീനയുടെ എതിരാളികൾ.

അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയയുമായി ഗോളില്ലാതെ പിരിഞ്ഞ പോർച്ചുഗൽ ക്രൊയേഷ്യയുമായി രണ്ടാം റൗണ്ട് ഉറപ്പിച്ചു. ക്രൊയേഷ്യ അവസാനമത്സരത്തിൽ 2-1ന് ഘാനയേയും ഇംഗ്ളണ്ട് അവസാന മത്സരത്തിൽ 2-0ത്തിന് പാനമയേയും കീഴടക്കി. 3-1ന് ഉസ്ബക്കിസ്ഥാനെ തോൽപ്പിച്ച് കോംഗോ ആദ്യമായി നോക്കൗട്ടിലെത്തി.

 രണ്ടാം റൗണ്ടിന് തുടക്കം

ഇന്നലെ ദക്ഷിണാഫ്രിക്കയും കാനഡയും തമ്മിലുള്ള രണ്ടാം റൗണ്ട് മത്സരത്തോടെ ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങൾക്ക് തുടക്കമായി. ഇന്ന് നടക്കുന്ന മത്സരങ്ങളിൽ ബ്രസീൽ ജപ്പാനെയും ജർമ്മനി പരാഗ്വേയേയും നേരിടും. 32 ടീമുകളാണ് രണ്ടാം റൗണ്ടിൽ മത്സരിക്കുന്നത്. പ്രാഥമിക റൗണ്ടിൽ കളിച്ച 10 ആഫ്രിക്കൻ ടീമുകളിൽ ഒമ്പതും നോക്കൗട്ടിലെത്തി. ഏഷ്യൻ രാജ്യമായി ജപ്പാൻ മാത്രം. ദക്ഷിണാഫ്രിക്ക, ഈജിപ്ത്, കോംഗോ, ഐവറി കോസ്റ്റ്, കേപ് വെർദേ എന്നിവർ നോക്കൗട്ടിലെത്തുന്നത് ആദ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , MESSI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360