
മുംബയ്: ഇന്ത്യൻ നിർമ്മിത റോബോട്ടുകളുപയോഗിച്ച് രാജ്യത്തെ ഏറ്റവും വലിയ റോബോട്ടിക് സ്വീവേജ് ശുചീകരണ പദ്ധതികളിലൊന്ന് നടപ്പാക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ ലൈഫ്കെയർ ലിമിറ്റഡ്.
സ്ഥാപനത്തിന്റെ സസ്റ്റൈനബിൾ പ്രോജക്ട്സ് ഡിവിഷനാണ് മഹാരാഷ്ട്ര സർക്കാരിനു കീഴിലുള്ള മഹാത്മാ ഫൂലെ ബാക്ക്വേർഡ് ക്ലാസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡുമായി കരാറിലെത്തിയത്.
പദ്ധതിയുടെ ഭാഗമായി ബാൻഡിക്കൂട്ട് പരമ്പരയിലുള്ള 100 റോബോട്ടുകളെ മഹാരാഷ്ട്രയിലെ മുനിസിപ്പാലിറ്റികളിലുള്ള മാൻഹോളുകൾ വൃത്തിയാക്കാൻ വിതരണം ചെയ്യും. ജെൻറോബോട്ടിക് ഇന്നൊവേഷൻസാണ് പദ്ധതിക്കായി ബാൻഡിക്കൂട്ട് സ്കാവഞ്ചിംഗ് റോബോട്ടുകൾ ലഭ്യമാക്കുന്നത്.
ഇത് സംബന്ധിച്ച കരാറിൽ എച്ച്.എൽ.എൽ സസ്റ്റൈനബിൾ പ്രോജക്ട്സ് ഡിവിഷൻ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ഡോ നിരീഷ് പി.എച്ചും എം.പി.ബി.സി.ഡി.സിക്ക് വേണ്ടി മാനേജിംഗ് ഡയറക്ടർ റുചേഷ് ജയ്വംശിയും ഒപ്പുവച്ചു. ജെൻറോബോട്ടിക്സിന്റെയും എം.പി.ബി.സി.ഡി.സിയുടെയും പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |