SignIn
Kerala Kaumudi Online
Sunday, 06 September 2026 2.05 PM IST

ഇനി പുത്തൻ ഭൂപടം  ആഫ്രിക്ക വലുതായി, അമേരിക്ക ചെറുതായി

f

ന്യൂയോർക്ക്: ആഫ്രിക്കയുടെയും ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെയും യഥാർത്ഥ വലിപ്പം കൃത്യമായി വ്യക്തമാക്കുന്ന ഈക്വൽ എർത്ത് മാതൃകിലെ ലോക മാപ്പുകൾക്ക് അംഗീകാരം നൽകി ഐക്യരാഷ്ട്ര സംഘടന (യു.എൻ). ആഫ്രിക്കയെ ചെറുതായും ധ്രുവത്തോട് അടുത്ത പ്രദേശങ്ങളെ വലുതായും ചിത്രീകരിക്കുന്ന പരമ്പരാഗത മർകേറ്റർ പ്രൊജക്ഷൻ മാതൃകയെ ഒഴിവാക്കാനാണിത്.

ഇതിനായി ടോഗോ അവതരിപ്പിച്ച പ്രമേയം യു.എൻ ജനറൽ അസംബ്ലിയിൽ ഭൂരിപക്ഷത്തോടെ പാസായി. വോട്ടെടുപ്പിനെ ഇന്ത്യ അടക്കം 164 രാജ്യങ്ങൾ അനുകൂലിച്ചു. യു.എസ് മാത്രം എതിർത്തു. യുക്രെയിൻ,സെർബിയ തുടങ്ങി ആറ് രാജ്യങ്ങൾ വിട്ടുനിന്നു. അതേസമയം,യു.എൻ നടപടി മർകേറ്റർ പ്രൊജക്ഷനെ നിരോധിക്കുന്നില്ല. ഉപയോഗവും തുടരും.

കൃത്യമായി

കാണാം

 16-ാം നൂറ്റാണ്ടിൽ ബെൽജിയൻ ഭൂപട വിദഗ്ദനായ ജെറാർഡസ് മർകേറ്ററാണ് മർകേറ്റർ പ്രൊജക്ഷൻ രൂപകല്പന ചെയ്തത്. ഇതിനുപകരം 2018ൽ രൂപകല്പന ചെയ്ത ഈക്വൽ എർത്ത് മാതൃക അനുസരിച്ചുള്ള മാപ്പുകൾ ആഗോള സ്ഥാപനങ്ങൾ പിന്തുടരണമെന്ന് യു.എൻ

 ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും ഭൂഖണ്ഡങ്ങളെയും കൃത്യമായ വലിപ്പത്തിലും അനുപാതത്തിലും ഇതിൽ കാണാം. ഈക്വൽ എർത്ത് മാപ്പിൽ യൂറോപ്പിന്റെയും വടക്കേ അമേരിക്കയുടെയും വലിപ്പം കുറയും

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360