
കൊച്ചി: ആഗോള വിപണിയിൽ ക്രൂഡോയിൽ വില ഉയർന്ന തലത്തിൽ തുടർന്നതോടെ രാജ്യത്തെ മുൻനിര പൊതുമേഖല എണ്ണക്കമ്പനിയായ ബി.പി.സി.എൽ നടപ്പു സാമ്പത്തിക വർഷം ആദ്യ ത്രൈമാസത്തിൽ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്പനിയുടെ അറ്റ നഷ്ടം 3,962.13 കോടി രൂപയാണ്.
മുൻവർഷം ഇതേകാലയളവിൽ ബി.പി.സി.എൽ 6,123.93 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിനേക്കാൾ ക്രൂഡ് വിലയിൽ 45 ശതമാനം വർദ്ധനയാണുണ്ടായത്. പെട്രോളിന് 10.6 രൂപയും ഡീസലിന് 18.4 രൂപയും വില്പന നഷ്ടമാണ് കമ്പനി നേരിടുന്നത്.
നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 1,59,527 കോടി രൂപയുടെ സംയോജിത പ്രവർത്തന വരുമാനമാണ് ബി.പി.സി.എൽ നേടിയത്.
കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,29,615 കോടി രൂപയെ അപേക്ഷിച്ച് സംയോജിത പ്രവർത്തന വരുമാനത്തിൽ 23.08 ശതമാനമാണ് വളർച്ച. കമ്പനിയുടെ തനത് പ്രവർത്തന വരുമാനം 1,29,578 കോടി രൂപയിൽ നിന്ന് 23.08 ശതമാനം വർദ്ധിച്ച് 1,59,497 കോടി രൂപയായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |