
കൊച്ചി: ഐ.സി.എൽ. ഒന്നിച്ചോണം പൊന്നോണം ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്ര വർണ്ണാഭമായി. കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ഘോഷയാത്ര അഡ്വ തോമസ് ഉണ്ണിയാടൻ എം. എൽ. എ. ഫ്‌ളാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ ചെയർമാൻ എം പി ജാക്‌സൻ, ഐ.. സി. എൽ. ഫിൻകോർപ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ കെ. ജി. അനിൽകുമാർ, സി. ഇ. ഒ. ഉമ അനിൽകുമാർ, മുൻ മന്ത്രി ഡോ ആർ. ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. സുധീഷ്, കെ. പി. സി സി. ജനറൽ സെക്രട്ടറി സോണിയ ഗിരി, നഗരസഭ പ്രതിപക്ഷ നേതാവ് പി. വി. ശിവകുമാർ, ബി. ജി. പി. സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി ക്യപേഷ് ചെമ്മണ്ട, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് കെ. എ. റിയാസുദ്ദീൻ എന്നിവർ പങ്കെടുത്തു. പുലിക്കളി, കുമ്മാട്ടിക്കളി, ഫ്‌ളാഷ് മോബ്, തിരുവാതിരക്കളി, ഓണവുമായി ബന്ധപ്പെട്ട ഫാൻസി ഡ്രസ്സ് തുടങ്ങി നിരവധി കലാരൂപങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര നഗരം ചുറ്റി മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |