SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.58 AM IST

രണ്ട് ഗ്രാമിൽ താഴെയുള്ള ആഭരണങ്ങൾക്ക് എച്ച്.യു.ഐ.ഡി ഏർപ്പെടുത്തരുത്

gold

കൊച്ചി: രണ്ട് ഗ്രാമിൽ താഴെയുള്ള സ്വർണാഭരണങ്ങൾക്കും എച്ച്.യു.ഐ.ഡി നിർബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ (കെ.ജി.എസ്.എം.എ) ആവശ്യപ്പെട്ടു.
എച്ച്.യു.ഐ.ഡി ഉപഭോക്തൃ സംരക്ഷണത്തിനും സ്വർണത്തിന്റെ ശുദ്ധത ഉറപ്പാക്കുന്നതിനും പ്രാധാന്യമുള്ളതാണെങ്കിലും ചെറു ആഭരണങ്ങൾക്ക് നിർബന്ധമാക്കുന്നത് അധിക സാമ്പത്തിക ബാദ്ധ്യത സൃഷ്‌ടിക്കുമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസറും പറഞ്ഞു.
മൂക്കുത്തി, ചെറിയ കമ്മൽ, മോതിരം, ലോക്കറ്റ്, കുട്ടികളുടെ ആഭരണങ്ങൾ തുടങ്ങിയവയ്ക്ക് ഹാൾമാർക്കിംഗ് ചെലവ് ആഭരണത്തിന്റെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉയർന്നേക്കും. ഗതാഗതം, പാക്കിംഗ്, കൈകാര്യം ചെയ്യൽ, പരിശോധന തുടങ്ങിയവയുടെ ചെലവുകളും കൂടും. ഇത് ആത്യന്തികമായി ഉപഭോക്താവിന്റെ ബാദ്ധ്യതയാകുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KGSMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360