
കൊച്ചി: ഓണാഘോഷത്തോടനുബന്ധിച്ച് തിരുവല്ലയിലെ ജോളി സിൽക്‌സ് നടത്തിയ 'ഹാപ്പി ജോളി ഓണം' ഓഫറിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആഗസ്റ്റ് മൂന്ന് മുതൽ 30 വരെ നടത്തിയ ഓഫറിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിന്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ നിർവ്വഹിച്ചു. സിനിമ സംവിധായകൻ കവിയൂർ ശിവപ്രസാദ്, ജോയ്ആലുക്കാസ് മാൾ മാനേജർ ഷെൽട്ടൻ വി. റാഫേൽ, ജോളി സിൽക്‌സ് മാനേജർ ജെൻസൻ ജോർജ്, ജോയ്ആലുക്കാസ് ജുവലറി മാനേജർ സിജോ ജോസഫ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |