SignIn
Kerala Kaumudi Online
Saturday, 10 October 2026 11.04 PM IST

ഏകാ മൊബിലിറ്റി വിൽപ്പന 13 മടങ്ങ് ഉയർന്നു

eka

കൊച്ചി: വൈദ്യുതി വാഹന നിർമ്മാതാക്കളായ ഏകാ മൊബിലിറ്റി 2026 -27ന്റെ ആദ്യപകുതിയിൽ 13 ഇരട്ടി വളർച്ച കൈവരിച്ചു. ഇക്കാലയളവിൽ 1,786 വാണിജ്യ വാഹനങ്ങളാണ് വിറ്റഴിച്ചത്. മുൻവർഷം ഇതേ കാലയളവിൽ 133 വാഹനങ്ങളായിരുന്നു വിൽപ്പന.

ചെറു വാണിജ്യവാഹനങ്ങളുടെ വിൽപ്പന 79ൽ നിന്ന് 1,286 യൂണിറ്റായി ഉയർന്നു. ബസ് വിൽപ്പന 54ൽ നിന്ന് 500 ആയും വർദ്ധിച്ചു. ബസുകൾക്കും ചെറു വാണിജ്യവാഹനങ്ങൾക്കും പുറമെ, മീഡിയം, ഹെവി വാണിജ്യ വാഹന വിഭാഗത്തിലേക്കും കമ്പനി പ്രവേശിച്ചു. പൂനെയിലെ രണ്ട് പ്ലാന്റുകൾക്ക് പുറമെ മദ്ധ്യപ്രദേശിലെ പിതാംപൂരിൽ മെഗാ നിർമാണ ഹബ് സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360