SignIn
Kerala Kaumudi Online
Thursday, 22 October 2026 11.18 AM IST

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിജയദശമി - വിദ്യാരംഭ ആഘോഷങ്ങൾ സമാപിച്ചു

kent-ayyappa-temple
കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ നിന്ന്

റോച്ചസ്റ്റർ: കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ (1 Northgate, Rochester) ഒക്ടോബർ 18 മുതൽ 21 വരെ നടന്ന നവരാത്രി - വിജയദശമി - വിദ്യാരംഭ ആഘോഷങ്ങൾ സമാപിച്ചു. 18ന് പൂജവയ്പ്പോടെ ആരംഭിച്ച ആഘോഷങ്ങളിൽ സുചിത്ര കൊച്ചുവീട്ടിൽ, അരുണിമ ജയൻ, വിനീത് വിജയകുമാർ പിള്ള, രമ്യ അരുൺ കൃഷ്ണൻ, കീർത്തന ജിതേഷ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്തസന്ധ്യ ശ്രദ്ധേയമായി.

വിജയദശമി ദിനമായ 21ന് ഗണപതി ഹോമം, ഒറ്റയപ്പ നിവേദ്യം, വിദ്യാരംഭ ചടങ്ങ് എന്നിവ നടന്നു. നിരവധി കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചു. വൈകിട്ട് പ്രശസ്ത നർത്തകി ചിത്ര ലക്ഷ്മിയുടെ നേതൃത്വത്തിൽ ദക്ഷിണ യുകെയിലെ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടി. അഭിജിത് തിരുമേനി കർമ്മികത്വം വഹിച്ചു.

English Summary

The Navaratri, Vijayadashami and Vidyarambham celebrations held at Kent Ayyappa Temple in Rochester from October 18 to 21 concluded on a devotional note. The festivities began with Poojavaipu on October 18, followed by a dance programme featuring performances by Suchithra Kochuveettil, Arunima Jayan, Vineeth Vijayakumar Pillai, Ramya Arun Krishnan and Keerthana Jithesh.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KENT AYYAPPA TEMPLE, NAVARATRI CELEBRATIONS UK, VIJAYADASHAMI VIDYARAMBHAM, ROCHESTER AYYAPPA TEMPLE, KERALA HINDU COMMUNITY UK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360