SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.11 PM IST

'സൗരവും  അശുതോഷും  ജെൻസിയല്ല, അനുമതിയില്ലാതെ  എന്തിനാണ്  പോയത്'; സിജെപി നേതാക്കൾക്ക് കോടതിയിൽ രൂക്ഷ വിമർശനം

sourav-das
സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും

ന്യൂഡൽഹി: ജന്തർ മന്ദറിൽ പ്രതിഷേധിച്ച കോക്രോച്ച് ജനത പാർട്ടി (സിജെപി)​ നേതാക്കൾക്ക് ഡൽഹി ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടിയതിനെതിരെ സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും സമർപ്പിച്ച റിട്ട് ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം. അനുമതിയില്ലാതെ എന്തിനാണ് ജന്തർ മന്ദറിൽ പോയതെന്നും ഹൈക്കോടതി ചോദിച്ചു. സ്‌പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കേസ് ഇന്ന് പരിഗണിക്കാനിരിക്കെ എന്തിനാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും കോടതി ആരാഞ്ഞു.

നിങ്ങളാണ് പ്രതിഷേധത്തിന്റെ മുൻപന്തിയിൽ ഉള്ളവർ. നിങ്ങൾ ബാരിക്കേഡ് മറിക്കടക്കുമ്പോൾ കൂടുതൽ ആളുകൾ അത് പിന്തുടരാൻ സാദ്ധ്യതയുണ്ട്. നിങ്ങളുടെ നിയന്ത്രണത്തിലല്ല ആളുകൾ ഉണ്ടാകുക. രാജ്യത്തിന് പുറത്തെ പല വിദ്യാർത്ഥി പ്രതിഷേധവും കണ്ടിട്ടുണ്ട്. അവസാനം അത് തീവയ്പ്പിലും കെട്ടിടങ്ങൾ തകർക്കുന്നതുവരെ എത്തുന്നുവെന്നും കോടതി പറഞ്ഞു. സിജെപി നേതാക്കളുടെ പ്രായം എത്രയാണെന്ന് അന്വേഷിച്ച കോടതി സൗരവ് ദാസും അശുതോഷ് റാങ്കയും ജെൻസിയല്ലെന്ന് നിരീക്ഷിച്ചു. ബോണ്ട് വ്യവസ്ഥ നേതാക്കൾ ലംഘിച്ചുവെന്ന് വ്യക്തമാക്കിയ കോടതി ആദ്യ ബോണ്ട് വ്യവസ്ഥ ലംഘനം തന്നെ ഭീഷണിയായി കണക്കാനുള്ള കാരണമല്ലേ എന്നും ചോദിച്ചു.

അതേസമയം, ജുഡീഷ്യൽ കസ്റ്റഡി ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജി സൗരവ് ദാസും അശുതോഷ് റാങ്കയും പിൻവലിച്ചു. കോടതിയുടെ നിർദേശത്തെ തുടർന്നാണ് ഹർജി പിൻവലിച്ചത്. ഇന്ന് സ്‌പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന വാദം കേട്ടശേഷം തുടർ നിയമനടപടികൾ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഇരുവരും അറിയിച്ചു.

English Summary

The Delhi High Court criticised leaders of the Cockroach Janata Party (CJP) over their protest at Jantar Mantar without permission. The remarks came while the court was hearing a petition filed by party leaders Saurav Das and Ashutosh Ranka challenging the extension of their judicial custody.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI HIGH COURT, COCKROACH JANATA PARTY, CJPI PROTEST JANTAR MANTAR, SAURAV DAS ASHUTOSH RANKA, DELHI JUDICIAL CUSTODY CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360