SignIn
Kerala Kaumudi Online
Friday, 10 July 2026 12.23 PM IST

ലോകചാമ്പ്യന്‍മാരെ ഞെട്ടിച്ച് ഈജിപ്ത് മുന്നില്‍, മെസി പെനാല്‍റ്റി പാഴാക്കി (1-0)

arg-vs-egy
അര്‍ജന്റീന ഈജിപ്ത് മത്സരത്തില്‍ നിന്ന്‌

അറ്റ്‌ലാന്റ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ ഞെട്ടിച്ച് ഈജിപ്ത്. ആദ്യ പകുതി പിന്നിടുമ്പോള്‍ ഒരു ഗോളിന് മുന്നിലാണ് ഈജിപ്ത്. 15ാം മിനിറ്റില്‍ യാസ്സര്‍ ഇബ്രാഹിമിന്റെ തകര്‍പ്പന്‍ ഹെഡര്‍ ഗോള്‍ ആണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. ബോക്‌സിനുള്ളിലേക്ക് ലഭിച്ച സെറ്റ്പീസാണ് ഇബ്രാഹിം, എമിലിയാനോ മാര്‍ട്ടീനസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചത്.

അര്‍ജന്റീനയ്ക്ക് 20ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി നായകന്‍ ലയണല്‍ മെസി പാഴാക്കുകയും ചെയ്തു. അര്‍ജന്റീനയുടെ നിക്കോളാസ് ടാഗ്ലിയാഫീക്കോയെ ബോക്‌സിനുള്ളില്‍ ഈജിപ്ഷ്യന്‍ താരം ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി ലഭിച്ചത്.

ഒന്നാം പകുതിയില്‍ ഗോളെന്നുറച്ച മാക് അലിസ്റ്ററുടെ കരുത്തന്‍ ഹെഡര്‍ ഈജിപ്ത് ഗോള്‍ കീപ്പര്‍ മൊസ്തഫ ഷൊബെയിര്‍ തട്ടിയകറ്റുകയും ചെയ്തു. 31ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കില്‍ മെസിയുടെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിക്കുകയും ചെയ്തു.

മിന്നും പ്രകടനമാണ് ഈജിപ്ത് ഗോള്‍കീപ്പര്‍ മൊസ്തഫ ഷൊബെയിര്‍ പുറത്തെടുത്തത്. ഗോളെന്നുറച്ച നിരവധി ഷോട്ടുകളാണ് താരം രക്ഷപ്പെടുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA, EGYPT, PRE QUARTER, WORLD CUP 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360