SignIn
Kerala Kaumudi Online
Friday, 10 July 2026 10.17 AM IST

എച്ച് - 1 ബി വിസ: മുന്നറിയിപ്പുമായി വാൻസ്

d

വാഷിംഗ്ടൺ: എച്ച് - 1 ബി തൊഴിൽ വിസാ പദ്ധതിയെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ മുന്നറിയിപ്പുമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. വിസ സംവിധാനം ദുരുപയോഗം ചെയ്യുന്ന "വിദേശ തട്ടിപ്പുകാർക്കെതിരെ' ലേബർ ഡിപ്പാർട്ട്മെന്റ് ഇതിനകം നോട്ടീസ് അയക്കാനും അന്വേഷണം ആരംഭിക്കാനും തുടങ്ങിയിട്ടുണ്ടെന്ന് വാൻസ് പറഞ്ഞു.

തുടക്കത്തിൽ മിടുക്കരായ സാങ്കേതിക വിദഗ്ദ്ധർക്കും ശാസ്ത്രജ്ഞർക്കും ഡോക്ടമാർക്കും യു.എസിൽ നിയമപരമായി ജോലി ചെയ്യാനുള്ള ഒരു മാർഗ്ഗമായിരുന്നു എച്ച് - 1 ബി വിസയെന്ന് വാൻസ് പറഞ്ഞു. എന്നാൽ ആ ലക്ഷ്യം ഇപ്പോൾ വളരെ പരിധി ലംഘിച്ചിരിക്കുകയാണെന്ന് വാൻസ് വാദിച്ചു.

' വൻകിട കമ്പനികളും വിദേശികളായ തട്ടിപ്പുകാരും അമേരിക്കൻ തൊഴിലാളികളുടെ വേതനം കുറയ്ക്കാൻ ഈ പദ്ധതി അമിതമായി ഉപയോഗിക്കുന്നു. ട്രംപ് ഭരണകൂടം ഇത് അനുവദിക്കില്ല. ഈ വിസാ പദ്ധതി ദുരുപയോഗം ചെയ്യാൻ ശ്രമിച്ചാൽ, അവരെ യു.എസിലേക്ക് പ്രവേശിപ്പിക്കില്ല. അമേരിക്കൻ ജോലികൾ അമേരിക്കൻ തൊഴിലാളികൾക്ക് ലഭിക്കണം. വിദേശ തട്ടിപ്പുകാർക്കല്ല ' വാൻസ് വ്യക്തമാക്കി. യു.എസ് കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് എച്ച് - 1 ബി വിസ. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണലുകളാണ് വിസയെ കൂടുതൽ ആശ്രയിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360