SignIn
Kerala Kaumudi Online
Friday, 16 October 2026 11.39 AM IST

അമിത ലഹരിയിൽ ലണ്ടനിലെ തെരുവിൽ ബോധരഹിതയായി യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി

mahrah-al-nahyan
മഹ്‌റ അൽ നഹ്യാൻ

അബുദാബി: അമിത ലഹരി ഉപയോഗത്തെത്തുടർന്ന് കുഞ്ഞിനെ അലക്ഷ്യമായി ഉപേക്ഷിച്ചെന്ന കുറ്റത്തിന് അബുദാബി രാജ കുടുംബാംഗത്തിനെതിരെ ലണ്ടൻ കോടതി ഉത്തരവ്. ലണ്ടനിലെ തെരുവിൽ അബോധാവസ്ഥയിൽ കാണപ്പെട്ട മഹ്‌റ അൽ നഹ്യാനെതിരെ (32) ആണ് കോടതി വിധി.

പുനരധിവാസ നടപടികൾ ഉൾപ്പെടെയുള്ള രണ്ട് വർഷത്തെ സാമൂഹിക സേവനം ആണ് സൗത്ത്‌വാർക്ക് ക്രൗൺ കോടതി മഹ്‌റക്കെതിരെ വിധിച്ചത്. പിഴയും കോടതിച്ചെലവുകളുമായി ആകെ 6114 പൗണ്ട് (ഏഴ് ലക്ഷം രൂപയിലധികം) അടയ്ക്കാനും കോടതി ഉത്തരവിട്ടു. നിലവിൽ മഹ്‌റയെ സറെയിലുള്ള ലഹരിവിമുക്ത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് മാസം ഇവിടെ ചികിത്സയിൽ കഴിയേണ്ടി വരുമെന്നാണ് വിവരം.

ജൂൺ 13നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. ലണ്ടനിലെ തെരുവിൽ മഹ്‌റയെ ബോധമറ്റ നിലയിൽ ആളുകൾ കണ്ടെത്തുകയായിരുന്നു. സമീപത്തായി മറ്റൊരു പുരുഷനും ബോധരഹിതനായി കിടക്കുന്നുണ്ടായിരുന്നു. ഇവർക്ക് സമീപത്തായി തിരക്കേറിയ റോഡിൽ മൂന്നുവയസുള്ള കുഞ്ഞ് നഗ്നപാദയായി കളിക്കുന്നുണ്ടായിരുന്നു. പ്രദേശവാസികളാണ് പൊലീസ് സ്ഥലത്തെത്തുന്നതുവരെ കുഞ്ഞിനെ സംരക്ഷിച്ചത്. അരമണിക്കൂറോളം യുവതി ബോധരഹിതയായി റോ‌ഡിൽ ഇരുന്നിരുന്നു.

അബുദാബിയുടെ ഭരണത്തിലുള്ള അൽ നഹ്യാൻ കുടുംബവുമായി വിവാഹത്തിലൂടെയാണ് മഹ്‌റ ബന്ധപ്പെട്ടിരിക്കുന്നത്. യുഎഇയിലെ ഏറ്റവും വലിയ എമിറേറ്റും തലസ്ഥാനവുമായ അബുദാബി ഭരിക്കുന്നത് അൽ നഹ്യാൻ കുടുംബമാണ്. അബുദാബി ഭരണാധികാരിയായ ഷെയ്‌ഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാൻ യുഎഇയുടെ പ്രസിഡന്റാണ്.

English Summary

A London court sentenced Mahra Al Nahyan, 32, linked by marriage to Abu Dhabi’s ruling family, to a two-year community order with rehabilitation after she was found unconscious on a street following alleged drug abuse, leaving her three-year-old child unattended nearby. She must pay £6,114 in fines and court costs and is undergoing treatment at a rehabilitation centre in Surrey.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAHRA AL NAHYAN, ABU DHABI ROYAL FAMILY, LONDON COURT RULING, MAHRA AL NAHYAN CASE, ABU DHABI ROYAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360