SignIn
Kerala Kaumudi Online
Monday, 12 October 2026 12.08 AM IST

റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം,​ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു,​ മരണം 13 ആയി

riyadh-airport-attack-
റിയാദ് എയർപോർട്ടിൽ കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ച ഉണ്ടായ ഹൂതി മിസൈലാക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരൻ മരിച്ചു,​ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യക്കാരൻ മരിച്ചതായി ഇന്ത്യൻ എംബസിയാണ് അറിയിച്ചത്. ഇതോടെ ഹൂതി ആക്രമണത്തിൽ കൊല്ലപ്പെട്ടവർ 13 ആയി. നാലു പേർ സൗദി പൗരന്മാരാണ്. രണ്ടു ബംഗ്ലാദേശികളും യു.എസ്, ജോർദ്ദാൻ, പാലസ്തീൻ, സിറിയ, സുഡാൻ, ഈജിപ്ത് സ്വദേശികളായ ഒരു വ്യക്തി വീതവും കൊല്ലപ്പെട്ടു.


10 ഇന്ത്യക്കാർ അടക്കം 308 പേർക്ക് പരിക്കേറ്റു. ഒരു പതിറ്റാണ്ടിനിടെ സൗദി നേരിടുന്ന മാരക ആക്രമണമാണിത്. വിമാനത്താവളത്തിലെ രണ്ട് ടെർമിനലുകളിൽ ക്രൂസ് മിസൈൽ നേരിട്ട് പതിക്കുകയായിരുന്നു. വിമാനത്താവളം അടച്ചിട്ടു. എയർ ഇന്ത്യ അടക്കം അന്താരാഷ്ട്ര എയർലൈനുകൾ സൗദിയിലേക്കുള്ള സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. ദമാമിലെ കിംഗ് ഫഹദ് എയർപോർട്ടിന് സമീപവും മിസൈൽ അവശിഷ്ടം പതിച്ചു. പാസഞ്ചർ ടെർമിനൽ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന ്സൗദി ഭരണകൂടം സ്ഥിരീകരിച്ചു. ക്രൂയിസ് മിസൈലുകളെ സൗദ ി സഖ്യസേനയുടെ വ്യോമ പ്രതിരോധ സംവിധാനം ചെറുത്തുവെങ്കിലും തകർന്നുവീണ മിസൈൽ ഭാഗങ്ങൾ വീണ് വിമാനത്താവള വളപ്പിൽ തീപിടിത്തം ഉണ്ടാകുകയായിരുന്നു.

ഇന്ന് റിയാദ് വിമാനത്താവളത്തിൽ മിസൈൽ പതിച്ച് തീപിടിത്തമുണ്ടായി. മറ്റൊരു മിസൈലിനെ തകർക്കാനായി. ഒരാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് റിയാദ് വിമാനത്താവളം ഹൂതികൾ ആക്രമിക്കുന്നത്. സൗദിയുടെ വ്യോമപ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ മറികടന്നാണ് മിസൈലുകളെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RIYADH AIRPORT ATTACK, HOUTHU ATATCK, INDIAN KILLED IN RIYADH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360