SignIn
Kerala Kaumudi Online
Wednesday, 23 September 2026 1.04 PM IST

ഐഐടി മുംബയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; ആരോപണവിധേയനായ  പ്രൊഫസർ അവധിയിൽ  പ്രവേശിച്ചു

suryanarayana-doolla
പ്രൊഫസർ സൂര്യനാരായണ ദൂല്ല, സാഹിൽ വകോഡെ

മുംബയ്: ഐഐടി മുംബയിലെ രണ്ടാം വർഷ ബിടെക് വിദ്യാർത്ഥി സാഹിൽ വകോഡെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലെ ആരോപണവിധേയനായ പ്രൊഫസർ സൂര്യനാരായണ ദൂല്ല അവധിയിൽ പ്രവേശിച്ചു. ആത്മഹത്യാ പ്രേരണ, ജാതിവിവേചനം എന്നീ കുറ്റങ്ങൾ ചുമത്തി ദൂല്ലയ്‌ക്കെതിരെ കേസെടുത്തിരുന്നു. സാഹിലിന്റെ മരണത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയതോടെ തിങ്കളാഴ്ച ദൂല്ലയെ കോളേജ് ഡീൻ സ്ഥാനത്ത് നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോൾ സൂര്യനാരായണ ദൂല്ല അവധിയിൽ പ്രവേശിച്ചിരിക്കുന്നത്.

പരീക്ഷക്കിടെ മൊബൈൽ ഫോണിലെ ചാറ്റ്‌ജിപിടിയിൽ ചോദ്യപേപ്പർ അപ്‌ലോഡ് ചെയ്തതിന് സാഹിലിനെ പിടികൂടിയെന്നാണ് അധികൃതർ പറയുന്നത്. അധികൃതരുമായി സംസാരിച്ചതിന് പിന്നാലെ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിലേയ്ക്ക് മടങ്ങിയിരുന്നു. വൈകുന്നേരമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാഹിൽ പരീക്ഷ എഴുതിയപ്പോൾ ഇൻവിജലേറ്ററായിരുന്നു ദൂല്ല. എന്നാൽ സാഹിൽ ജാതി വിവേചനം നേരിട്ടെന്നും മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും വിദ്യാർത്ഥിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു.

അതേസമയം, ചാറ്റ്ജിപിടി ഉപയോഗിച്ച് പരീക്ഷയിൽ സഹിൽ കോപ്പിയടിച്ചെന്ന ആരോപണത്തിൽ നിന്ന് ഐഐടി ബോംബെ തിങ്കളാഴ്ച പിന്മാറി.

'സഹിലിന്റെ ദൗർഭാഗ്യകരമായ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളക്കുറിച്ച് നേരത്തെ നൽകിയ പ്രസ്താവനകളിലെ പരാമർശങ്ങളിൽ ഞങ്ങൾ ക്ഷമ ചോദിക്കുന്നു. സംഭവത്തിലേക്ക് നയിച്ച സാഹചര്യം വിശദമായി പരിശോധിക്കും'- എന്ന് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ പ്രസ്താവനയിൽ അറിയിച്ചു.


English Summary

A second-year BTech student at IIT Mumbai, Sahil Wakode, died by suicide following an incident during an examination. Professor Suryanarayana Dulla, who was the invigilator during the exam, has been accused of abetment of suicide and caste discrimination and has now gone on leave.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IIT MUMBAI, SAHIL WAKODE, SURYANARAYANA DULLA, IIT BOMBAY STUDENT DEATH, SAHIL WAKODE SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360