SignIn
Kerala Kaumudi Online
Wednesday, 23 September 2026 2.58 AM IST

പുരുഷ ബാഡ്മിന്റണിൽ മെഡലുറപ്പ് പദ്ധതി

asian-games

വനിതകളെ വീഴ്ത്തിയ ജപ്പാനെ വീഴ്ത്തി ഇന്ത്യൻ പുരുഷന്മാർ

സെമിയിൽ എതിരാളി ചൈന, ഇതിൽ തോറ്റാലും വെങ്കലം ലഭിക്കും

നഗോയ : തൊട്ടുമുമ്പ് ക്വാർട്ടറിൽ ഇന്ത്യൻ വനിതാ ടീമിനെ തോൽപ്പിച്ച ജപ്പാന് തിരിച്ചടി നൽകി ഇന്ത്യൻ പുരുഷ ടീം. പുരുഷ ക്വാർട്ടർ ഫൈനലിൽ ജപ്പാനെ തോൽപ്പിച്ച് സെമിയിലെത്തിയ ഇന്ത്യ മെഡലുറപ്പിക്കുകയും ചെയ്തു. വനിതകളെ ജപ്പാൻ 3-1നാണ് തോൽപ്പിച്ചതെങ്കിൽ പുരുഷന്മാരുടെ വിജയം 3-0ത്തിനായിരുന്നു.ഇന്ന് നടക്കുന്ന സെമിഫൈനലിൽ ചൈനയോട് തോറ്റാലും ഇന്ത്യയ്ക്ക് വെങ്കലം ലഭിക്കും. കഴിഞ്ഞ ഗെയിംസിൽ ഫൈനലിൽ ചൈനയോട് തോറ്റ് വെള്ളി നേടിയിരുന്നു.

ഇന്നലെ ആദ്യ സിംഗിൾസിൽ ലക്ഷ്യ സെൻ ജപ്പാന്റെ കൊഡായ് നരോക്കയെ 11-21, 21-5, 21-19 നാണ് തോൽപ്പിച്ചത്. തുടർന്ന് ഡബിൾസിൽ സ്വാത്വിക് സായ്‌രാജ് റാൻകിറെഡ്ഡി - ചിരാഗ് ഷെട്ടി സഖ്യം 21-18, 24-22ന് തക്കുറോ ഹോകി -യുഗോ കോബയാഷി സഖ്യത്തെ തോൽപ്പിച്ചു. രണ്ടാം സിംഗിൾസിൽ ആയുഷ് ഷെട്ടി 21-18, 24-22ന് വതനാബയെ തോൽപ്പിച്ച് ഇന്ത്യയെ സെമിയിലെത്തിച്ചു.

വനിതകൾ സെമിയിൽ 3-1നാണ് തോറ്റിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIANGAMES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360