SignIn
Kerala Kaumudi Online
Friday, 10 July 2026 11.17 AM IST

നീറ്റ് പുനഃപരീക്ഷ : ശരി ഉത്തരം ഇല്ല, 4 മാർക്ക് ബോണസ്

READ ENGLISH VERSION
neet

ന്യൂഡൽഹി: ജൂൺ 21ന് നടത്തിയ നീറ്റ് യു.ജി പുനഃപരീക്ഷയിലെ ചോദ്യപ്പേപ്പറിൽ പിശക്. ഫിസിക്‌സിലെ രണ്ട് ചോദ്യങ്ങളിലാണിത്. എൻജിയറിംഗിനും മെഷീനിംഗിനും ഉപയോഗിക്കുന്ന വെർണിയർ കാലിപ്പർ ഉപകരണത്തെ കുറിച്ചുള്ള ചോദ്യത്തിന് കൃത്യമായ ഉത്തരം ഓപ്ഷനായി നൽകിയിരുന്നില്ല. നാലു ഓപ്ഷനുകളും തെറ്റായിരുന്നു. മൂല്യനിർണയത്തിിൽ ആ ചോദ്യം ഒഴിവാക്കാൻ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) തീരുമാനിച്ചു. ഉത്തരം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നാലു മാ‌ർക്ക് ബോണസായി ലഭിക്കും.

രണ്ടാമത്തേത് വൈദ്യുതകാന്തിക തരംഗങ്ങളെ കുറിച്ചുള്ള ചോദ്യമാണ്. ഓപ്ഷനിലെ രണ്ട് ഉത്തരങ്ങൾ ശരിയുത്തരമായി കണക്കാക്കാൻ കഴിയുന്നതാണെന്ന് വിദ്യാ‌ർത്ഥികൾ പറയുന്നു. അതിൽ എന്തു നടപടിയെടുക്കുമെന്ന് എൻ.ടി.എയോ,കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമോ പ്രതികരിച്ചിട്ടില്ല. നീറ്റ് യു.ജി പരീക്ഷയിൽ 180 ചോദ്യങ്ങളാണുള്ളത്. ഫിസിക്‌സ്,കെമിസ്ട്രി,ബോട്ടണി,സുവോളജി വിഷയങ്ങളിൽ 45 ചോദ്യങ്ങൾ വീതമാണുള്ളത്. ഒരു ശരി ഉത്തരത്തിന് 4 മാർക്ക് നൽകും.

ലോ​ഖ​ണ്ഡെ​ ​പ്ര​ശാ​ന്തി​ന് ​സി.​ബി.​എ​സ്.​ഇ​യി​ൽ​ ​അ​ധി​ക​ ​ചു​മ​തല

​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​അ​ഡി​ഷ​ണ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യ​ ​ലോ​ഖ​ണ്ഡെ​ ​പ്ര​ശാ​ന്ത് ​സീ​താ​റാ​മി​നെ​ ​സി.​ബി.​എ​സ്.​ഇ​ ​ചെ​യ​ർ​മാ​നാ​യി​ ​നി​യ​മി​ച്ച​ത് ​താ​ത്‌​ക്കാ​ലി​ക​മാ​യെ​ന്ന് ​കേ​ന്ദ് ​സ​ർ​ക്കാ​ർ.​ ​സി.​ബി.​എ​സ്.​ഇ​ക്ക് ​മു​ഴു​വ​ൻ​ ​സ​മ​യ​ ​ചെ​യ​ർ​മാ​ൻ​ ​വ​രു​മെ​ന്നും​ ​വി​ശ​ദീ​ക​ര​ണം.

സി.​ബി.​എ​സ്.​ഇ​ ​പ​ന്ത്ര​ണ്ടാം​ ​ക്ലാ​സ് ​ഉ​ത്ത​ര​ക്ക​ട​ലാ​സ് ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലു​ൾ​പ്പെ​ടെ​ ​തു​ട​രെ​ത്തു​ട​രെ​യു​ള്ള​ ​വീ​ഴ്ച​ക​ളി​ൽ​ ​മു​ഖം​ ​ര​ക്ഷി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ ​ജൂ​ൺ​ ​ര​ണ്ടി​നാ​ണ് ​രാ​ഹു​ൽ​ ​സിം​ഗി​നെ​ ​മാ​റ്റി​ ​പ്ര​ശാ​ന്തി​നെ​ ​ചെ​യ​ർ​മാ​നാ​യി​ ​നി​യ​മി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്ര​ശാ​ന്തി​നെ​ ​വീ​ണ്ടും​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യ​ത്തി​ൽ​ ​തി​രി​കെ​ ​നി​യ​മി​ച്ചു.​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​സി.​ബി.​എ​സ്.​ഇ​ ​ചെ​യ​ർ​മാ​ൻ​ ​വ​രു​ന്ന​ത് ​വ​രെ​ ​പ്ര​ശാ​ന്ത് ​അ​ധി​ക​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​മെ​ന്നും​ ​ഉ​ത്ത​ര​വി​ൽ​ ​വ്യ​ക്ത​മാ​ക്കി.​ 2001​ ​ബാ​ച്ച് ​എ.​ജി.​എം.​യു.​ടി​ ​കേ​ഡ​ർ​ ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ​പ്ര​ശാ​ന്ത്.​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗി​ൽ​ ​ബി​രു​ദ​വും​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ഡി​പ്ലോ​മ​യും​ ​നേ​ടി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360