
ന്യൂഡൽഹി: സമരത്തെ ആക്ഷേപിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റിട്ട റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) അസിസ്റ്റന്റ് കമാൻഡന്റ് സോണിയ സെഹ്റാവത്തിനെതിരെ വൻ വിമർശനം. ചത്തുകിടക്കുന്ന പാറ്റയുടെ ചിത്രത്തിനൊപ്പം 'സ്വയം നന്നാക്കാൻ കഴിയാത്തവരാണ് രാജ്യം നന്നാക്കാൻ ആഗ്രഹിക്കുന്നത്' എന്ന പോസ്റ്റ് ചർച്ചയായതോടെ സി.ആർ.പി.എഫ് വിശദീകരണം തേടി.
സോണിയയ്‌ക്കെതിരേ അച്ചടക്ക നടപടി വേണമെന്ന് ആവശ്യമുയർന്നു. സർവീസിലുള്ള ഒരാളുടെ പോസ്റ്റ് ഞെട്ടിച്ചെന്ന് സി.ജെ.പി പ്രതികരിച്ചു.
സോണിയയ്‌ക്ക് ഇൻസ്റ്റാഗ്രാമിൽ ആറ് ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. ജൂലായ് 20-ന് സി.ജെ.പി നടത്തിയ പാർലമെന്റ് മാർച്ച് തടയുന്നതിനിടെ സോണിയയ്ക്ക് പരുക്കേറ്റതായി വാർത്ത വന്നിരുന്നു. പിന്നീട് ഡ്യൂട്ടിക്ക് ഹാജരായിട്ടില്ല.
ഭീഷണി,
സസ്‌പെൻഷൻ
സി.ജെ.പി സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുംബയിൽ റാലി സംഘടിപ്പിച്ച വിദ്യാർത്ഥികളെ വ്യാജ ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൊലീസ് ഡ്രൈവർ പവൻ സാംഗ്ലെയ്‌ക്ക് സസ്‌പെൻഷൻ. പൊലീസ് വാഹനത്തിൽ വച്ച് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |