SignIn
Kerala Kaumudi Online
Thursday, 27 August 2026 2.05 AM IST

നേപ്പാൾ ദുരന്തത്തിൽ 250ലധികം ഇന്ത്യക്കാരെ കാണാതായി,​ മരിച്ചവരുടെ എണ്ണം 95 ആയി

READ ENGLISH VERSION
nepal-flod-

ന്യൂഡൽഹി : നേപ്പാളിലുണ്ടായ പ്രളയ ദുരന്തത്തിൽ 250ലധികം ഇന്ത്യക്കാരെ കാണാതായതായി വിവരം. തമിഴ്‌നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ചും ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ച് വിവരം കിട്ടിയിട്ടില്ല. ഇവരുടെ വിവരങ്ങൾക്കായി നേപ്പാൾ സർക്കാരുമായി സമ്പർക്കത്തിലാണെന്ന് ഇന്ത്യൻ എംബസി നേരത്തെ അറിയിച്ചിരുന്നു.

പ്രളയത്തിൽ ഇതുവരെ 95 പേരാണ് മരിച്ചത്.. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരം അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് നേപ്പാൾ ഭരണകൂടം പറയുന്നത്. രാവിലെ എട്ടരയോടെ ആണ് റസുവ ജില്ലയിലെ ഭോട്ടെ കോശി നദിയിൽ മിന്നൽ പ്രളയം ഉണ്ടായത്. ടിബറ്റൻ ഭാഗത്തുനിന്ന് ഉണ്ടായ കനത്ത വെള്ളപ്പാച്ചിലിൽ സാപ്പു ബസി, തിമൂരെ മേഖലകളിലെ ഗ്രാമങ്ങളും മാർക്കറ്റുകളും ഒലിച്ചുപോയി. 12 പ്രധാന ജലവൈദ്യുത പദ്ധതികളും ട്രാൻസ്മിഷൻ ലൈനുകളും തകരാറിലായി. 19 പാലങ്ങളും 40 കിലോമീറ്ററോളം റോഡും പ്രളയത്തിൽ തകർന്നു. നേപ്പാളിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന ടിബറ്റിലെ ഗയ്രോങ് അതിർത്തിയിൽ വൻ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങളും റോഡ് ഗതാഗതവും പൂർണമായും സ്തംഭിച്ചു. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEPAL FLODD, INDIAN MISSING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360