SignIn
Kerala Kaumudi Online
Wednesday, 26 August 2026 11.30 AM IST

ഭാര്യ ആവശ്യപ്പെട്ടു, വിദ്യാർത്ഥികൾക്ക് നേരെ വെടിവച്ച് പാക് സൈനികൻ

d

ഇസ്ലാമാബാദ്: അദ്ധ്യാപികയായ ഭാര്യ ആവശ്യപ്പെട്ടു, വിദ്യാർത്ഥികളുടെ പ്രതിഷേധത്തിന് നേരെ വെടിയുതിർത്ത് പാകിസ്ഥാൻ സൈനികൻ. ഇസ്ലാമാബാദ് സർഹാദ് യൂണിവേഴ്സിറ്റി ക്യാമ്പസിലായിരുന്നു സംഭവം. ഫീസ് വർദ്ധന അടക്കം വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിഷേധവുമായെത്തിയതാണ് വിദ്യാർത്ഥികൾ. വകുപ്പിലെ സ്​റ്റുഡന്റ് അഫയേഴ്‌സ് മേധാവിയായ അദ്ധ്യാപിക വിദ്യാർത്ഥികളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. പിരിഞ്ഞു പോകാതായതോടെ, ഇവർ ഉന്നത റാങ്കിലുള്ള സൈനികനായ ഭർത്താവിനെ വിളിച്ചുവരുത്തി. സൈനിക യൂണിഫോമിലെത്തിയ ഇയാൾ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ വടി കൊണ്ട് തല്ലുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. വഴങ്ങാതെ വന്നതോടെ വെടിവച്ചു. ആർക്കും പരിക്കില്ല. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ സൈനികനെ പാക് സൈന്യം കസ്റ്റഡിയിലെടുത്ത് അച്ചടക്ക നടപടി സ്വീകരിച്ചെന്നാണ് റിപ്പോർട്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360