SignIn
Kerala Kaumudi Online
Friday, 04 September 2026 10.42 AM IST

എഫ്.സി.ആർ.എ ഭേദഗതി: സഞ്ജയ് ജയ്സ്വാൾ ജെ.പി.സി അദ്ധ്യക്ഷൻ

READ ENGLISH VERSION
sanjay-jaiswal

ന്യൂഡൽഹി: എഫ്.സി.ആർ.എ ഭേദഗതി ബിൽ പരിശോധിക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ (ജെ.പി.സി) അദ്ധ്യക്ഷനായി ബി.ജെ.പിയുടെ ബീഹാറിൽ നിന്നുള്ള എം.പി സഞ്ജയ് ജയ്സ്വാളിനെ നിയോഗിച്ചു. 31 അംഗ സമിതിയിൽ കേരളത്തിൽ നിന്നു മൂന്ന് എം.പിമാരുണ്ട്. കോൺഗ്രസിലെ ആന്റോ ആന്റണി, മുസ്ലിം ലീഗിലെ ഇ.ടി.മുഹമ്മദ് ബഷീർ, ബി.ജെ.പിയിലെ സി.സദാനന്ദൻ മാസ്റ്റർ എന്നിവർ. ആഗസ്റ്റ് 12നാണ് ബിൽ ജെ.പി.സിക്ക് വിട്ടത്. അതിനെ പ്രതിപക്ഷ പാ‌ർട്ടികൾ നഖശിഖാന്തം എതിർത്തിരുന്നു. പിൻവലിക്കുകയാണ് വേണ്ടതെന്നും നിലപാടെടുത്തു. ശൈത്യകാല സമ്മേളനത്തിലെ ആദ്യവാരം സമിതി റിപ്പോർട്ട് ലോക്‌സഭയിൽ വയ്‌ക്കണം. വിദേശ സംഭാവനകൾ സ്വീകരിക്കുന്ന വ്യക്തികളെയും സംഘടനകളെയും നിയന്ത്രിക്കുന്നതിനായാണ് ഭേദഗതി ബിൽ കേന്ദ്രസർക്കാർ കൊണ്ടുവന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANJAY JAISWAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ