SignIn
Kerala Kaumudi Online
Sunday, 20 September 2026 6.31 PM IST

9/11 ഭീകരാക്രമണത്തിന് 25 വയസ്

terrorist-attack-

വാഷിംഗ്ടൺ: അമേരിക്കയും ലോകവും നടുങ്ങിയ 9/11 ഭീകരാക്രമണത്തിന് (സെപ്‌തംബർ 11 ഭീകരാക്രമണം)​ ഇന്ന് 25 വയസ്. 2001 സെപ്റ്റംബർ 11ന് റാഞ്ചിയെടുത്ത യാത്രാവിമാനങ്ങളുമായി അൽ ക്വഇദ ഭീകരർ അമേരിക്കൻ മണ്ണിൽ അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. ന്യൂയോർക്കിൽ തലയെടുപ്പോടെ നിന്ന വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട ഗോപുരങ്ങളിലേക്ക് രണ്ട് വിമാനങ്ങളും മൂന്നാമതൊരെണ്ണം യു.എസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചു കയറി.

മറ്റൊന്ന് പെൻസിൽവേനിയയിൽ തകർന്നുവീണു. ഈ വിമാനത്തിന്റെ ആക്രമണലക്ഷ്യം എവിടേക്കായിരുന്നുവെന്ന് വ്യക്തമല്ല. ആക്രമണത്തിൽ വേൾഡ് ട്രേഡ് സെന്റർ തകർന്ന് നിലംപൊത്തി. ആക്രമണങ്ങളിൽ നിരപരാധികളായ 2,977 പേർ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന 19 ഭീകരരും മരിച്ചു. ജോർജ് ഡബ്ല്യൂ. ബുഷ് ആയിരുന്നു അന്ന് യു.എസ് പ്രസിഡന്റ്. ഭീകരാക്രമണത്തിന്റെ മാസ്റ്റർമൈൻഡായ അൽ ക്വഇദ തലവൻ ഒസാമ ബിൻ ലാദനെ 2011 മേയിലാണ് പാകിസ്ഥാനിലെ അബോട്ടാബാദിൽ വച്ച് യു.എസ് കമാൻഡോകൾ വധിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TERRORIST, LATESTNEWS, SEP 11 2001
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360