SignIn
Kerala Kaumudi Online
Sunday, 20 September 2026 9.10 PM IST

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ ചരിത്രം കുറിച്ച് മലയാളി; വിദർശ കെ വിനോദിനും സംഘത്തിനും വെള്ളി തിളക്കം

READ ENGLISH VERSION

vidarsha-k-vinod
വിദർശ കെ വിനോദ്

ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ കെ വിനോദ്. ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യമലയാളിയെന്ന നേട്ടമാണ് വിദർശ സ്വന്തമാക്കിയത്. 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലാണ് വിദർശ അടങ്ങുന്ന മൂന്നംഗ സംഘം വെള്ളി മെഡൽ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രനേട്ടവും വിദർശ സ്വന്തമാക്കി.

തന്റെ ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ ഈ ചരിത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു. വിവാഹം കഴിഞ്ഞ് ഒന്നരവർഷമായെന്നും പരിശീലന തിരക്കുകൾ കാരണം 40 ദിവസം പോലും ഭർത്താവുമായി ഒരുമിച്ചിരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നെന്നും ഭർത്താവാണ് പൂർണ പിന്തുണ നൽകിയതെന്നും താരം പറഞ്ഞു. ഏഷ്യൻ ഗെയിംസിന് മുൻപ് തന്നെ മെ‌ഡൽ ജേതാക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങൾ മത്സരങ്ങളിൽ വലിയ രീതിയിൽ സ്വാധീനിച്ചതായും വിദ‌ർശ വ്യക്തമാക്കി.

ഭർത്താവിന് പുറമെ മാതാപിതാക്കൾ, സഹോദരൻ, പരിശീലകൻ എന്നിവരിൽ നിന്ന് ലഭിച്ച വലിയ പിന്തുണയാണ് ഈ മെഡൽ നേട്ടത്തിന് പിന്നിലെന്നും താരം കൂട്ടിച്ചേർത്തു. 10 മീറ്റർ എയർ റൈഫിളിൽ വെള്ളി മെഡൽ നേടിയത് വരാനിരിക്കുന്ന മത്സരങ്ങൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും വിദർശ പറഞ്ഞു. പ്രധാന ഇനമായ 50 മീറ്റ‌ർ റൈഫിൾ ത്രീപി മത്സരം സെപ്തംബർ 26നാണ് നടക്കുക. ഈ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം.

2018ൽ എൻസിസി വഴിയാണ് വിദർശ ഷൂട്ടിംഗ് രംഗത്തേയ്ക്ക് കടന്നുവരുന്നത്. 2019 മുതൽ ഈ രംഗം പ്രൊഫഷനായി തിരഞ്ഞെടുത്തു. നിലവിൽ ഡൽഹിയിലാണ് പ്രധാന പരിശീലനമെങ്കിലും കേരളത്തിലെ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലും പരിശീലനം തുടരുന്നുണ്ട്.

English Summary

Malayali shooter Vidharsa K Vinod created history at the Asian Games, winning a silver medal in the 10-meter air rifle team event. She is the first Malayali woman to secure a shooting medal at the Games, marking a significant milestone.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIAN GAMES, SILVER MEDAL, LEADER SHOOTING THREAT, INDIA, VIDARSA K VINOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360