ന്യൂഡൽഹി: കുളി കഴിഞ്ഞ വേഷത്തിൽ മെട്രോയിൽ സഞ്ചരിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഡൽഹി മെട്രോയുടെ യെല്ലോ ലൈനിലേതെന്ന് കരുതപ്പെടുന്ന ട്രെയിനിനിലാണ് സംഭവം. ദൃശ്യങ്ങളിൽ വെള്ള നിറത്തിലുള്ള ബാത്ത്‌റോബ് ധരിച്ച് മെട്രോ സീറ്റിലിരിക്കുന്ന യുവതിയെയാണ് കാണാനാകുന്നത്. തലയിൽ ടവ്വൽ ചുറ്റിയ യുവതി, സ്വന്തം വീട്ടിലോ സ്പായിലോ ഇരിക്കുന്നതുപോലെ യാതൊരു കൂസലുമില്ലാതെയാണ് പെരുമാറുന്നത്. യാത്രയ്ക്കിടെ ബാഗിൽനിന്ന് സൗന്ദര്യവർദ്ധക വസ്തുക്കൾ പുറത്തെടുത്ത് മുഖത്ത് പുരട്ടുന്നതും കണ്ണുകൾക്ക് താഴെ അണ്ടർ ഐ പാച്ചുകൾ ഒട്ടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
സഹയാത്രികരിൽ ചിലർ യുവതിയെ ശ്രദ്ധിക്കുന്നതും വീഡിയോയിൽ കാണാം. ഹരിമി പരിന്ദേയ് എന്ന ഉപയോക്താവാണ് എക്സിലൂടെ ദൃശ്യങ്ങൾ പങ്കുവച്ചത്. 'ഇന്ത്യൻ മെട്രോകളിൽ ഓരോ ദിവസവും ഇതിലും വിചിത്രമായ കാര്യങ്ങളാണ് സംഭവിക്കുന്നത്' എന്ന അടിക്കുറിപ്പോടെയായിരുന്നു പോസ്റ്റ്. വീഡിയോ പ്രചരിച്ചതോടെ യുവതിയുടെ പ്രവൃത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. യാത്രക്കാരുടെ പ്രതികരണവും ചർച്ചയായി.
യുവതിയുടെ പ്രവൃത്തിയേക്കാൾ സഹയാത്രികർ അതിനോട് പ്രതികരിക്കാതെ ഇരിക്കുന്നത് എന്ത്കൊണ്ടായിരിക്കുമെന്നാണ് ഒരാളുടെ അഭിപ്രായം. ന്യൂയോർക്ക്, ലണ്ടൻ തുടങ്ങിയ നഗരങ്ങളിലെ മെട്രോകളിൽ ഇതേ സംഭവം നടന്നിരുന്നെങ്കിൽ ആളുകൾ ഇത്രയധികം മുൻവിധി നടത്തുമായിരുന്നില്ലെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. മക്കളോടൊപ്പം മെട്രോയിൽ യാത്ര ചെയ്യുമ്പോൾ ഇത്തരം പ്രവൃത്തികൾ പൊതുസ്ഥലങ്ങളിൽ ആവർത്തിക്കരുതെന്ന് അവരെ ഉപദേശിക്കുമെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. പൊതുസ്ഥലങ്ങളും സ്വകാര്യ ഇടങ്ങളും തമ്മിൽ വ്യത്യാസമുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ പൊതുസ്ഥലങ്ങളിൽ ഇത്തരം പ്രവൃത്തികൾ മനഃപൂർവം ചെയ്യുന്നതാണെന്ന സംശയവും പലരും ഉയന്നയിച്ചു. യുവതി ഒരു ഇൻഫ്ളുവൻസറായിരിക്കാമെന്നും വീഡിയോ ചിത്രീകരിച്ചയാൾ അവരുടെ സംഘത്തിലുള്ള ആളായിരിക്കാമെന്നും ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, യുവതി ചെയ്തതിൽ തെറ്റെന്താണെന്നും അവർ നിയമങ്ങളൊന്നും ലംഘിട്ടില്ലെന്ന് ചോദിച്ചവരുമുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിലെ പരിധിയും പൊതുസ്ഥലങ്ങളിൽ കാണിക്കേണ്ട മര്യാദകളെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് താഴെ ഉയരുന്നത്.
Crazier stuff keeps happening on Indian metros every day. https://t.co/oKJtJYrBTE
— Pakchikpak Raja Babu (@HaramiParindey) October 8, 2026
A video showing a woman wearing a white bathrobe and a towel wrapped around her head while doing her skincare routine inside what appears to be a Delhi Metro train has gone viral on social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |