SignIn
Kerala Kaumudi Online
Sunday, 20 September 2026 8.03 PM IST

ഒറ്റരാത്രിയിൽ റഷ്യയിലേക്ക് ആയിരത്തിലേറെ ഡ്രോണുകൾ; മോസ്കോ ലക്ഷ്യമിട്ട് യുക്രെയ്‌ന്റെ വൻ ആക്രമണം

moscow
ആക്രമണത്തിന്റെ ദൃശ്യം

മോസ്‌കോ: ഒറ്റരാത്രികൊണ്ട് റഷ്യക്ക് നേരെ ആയിരത്തിലധികം ഡ്രോണുകൾ തൊടുത്തുവിട്ട് വലിയ ആക്രമണം നടത്തി യുക്രെയ്ൻ. റഷ്യയിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെ ദിവസമായ ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നത്. ഇതിൽ 100 കണക്കിന് ഡ്രോണുകൾ മോസ്കോയെ ലക്ഷ്യമിട്ടുള്ളതായിരുന്നു. റഷ്യയിലേക്ക് യുക്രെയ്ൻ നടത്തുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ്.

മോസ്കോയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണ് ഇതെന്ന് മോസ്കോ മേയർ സെർജി സോബ്യാനിൽ പറഞ്ഞു. ഒരു എണ്ണ ശുദ്ധീകരണശാലയ്ക്കും കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചതായും രണ്ടുപേർ കൊല്ലപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. 20പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 1,100 യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.



English Summary

Ukraine reportedly launched a large-scale drone attack on Russia, sending more than 1,000 drones overnight, including hundreds targeting Moscow. The attack took place on September 20, the third day of Russia’s parliamentary elections.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UKRAINE DRONE ATTACK, RUSSIA, MOSCOW DRONE ATTACK, RUSSIAN DEFENCE MINISTRY, SERGEI SOBYANIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360