SignIn
Kerala Kaumudi Online
Friday, 04 September 2026 10.43 AM IST

ബുംറയ്‌ക്ക് പകരം യുവ തീപ്പൊരി ബൗളർ? അഫ്‌ഗാൻ പരമ്പരയ്‌ക്ക് മുൻപ് തീരുമാനത്തിലെത്താൻ ബിസിസിഐ

bumrah
ബുംറ

ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനുമായുള്ള ഇന്ത്യയുടെ ട്വന്റി 20 മത്സര പരമ്പര നടക്കുക അടുത്തയാഴ്‌ചയാണ്. ടീമിൽ ഇടംനേടിയിട്ടുണ്ടെങ്കിലും ഇന്ത്യൻ പേസ് നിരയിലെ സൂപ്പർ താരം ജസ്‌പ്രീത് ബുംറ ഇപ്പോഴും നൂറ് ശതമാനം മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യനാണെന്ന് ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്‌തതനുസരിച്ച് ബുംറ ഫിറ്റ്‌നസ് തെളിയിച്ചില്ലെങ്കിൽ പകരക്കാരനായി പുതുമുഖ പേസ് ബൗളർ പ്രിൻസ് യാദവിനെ ടീമിലെടുക്കും എന്നാണ്. അഫ്‌ഗാനിസ്ഥാനുമായുള്ള ഏകദിന പരമ്പരയിൽ അരങ്ങേറ്റം കുറിച്ച പ്രിൻസിന് പിന്നീട് സിംബാബ്‌വെ പരമ്പരയിൽ പരിക്കേറ്റിരുന്നു.

എന്നാൽ ബംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഒഫ് എക്‌സലൻസിൽ പ്രിൻസ് ഇതിനകം തന്റെ ഫിറ്റ്നസ് തെളിയിച്ചുകഴിഞ്ഞു. ട്വന്റി20യിൽ ആറ് ‌മത്സരങ്ങളിൽ 18 ശരാശരിയിൽ ഒൻപത് വിക്കറ്റുകൾ നേടിയാണ് പ്രിൻസ് തന്റെ വരവറിയിച്ചത്.

ഇതിനിടെ മുൻപ്‌ ബുംറ, ഹർഷിത് റാണ, നിതീഷ് കുമാർ റെഡ്‌ഡി, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ പരിക്കേറ്റ് പുറത്തായിരുന്നു. ഇവർ സെന്റർ ഒഫ് എക്‌സലൻസിൽ പരിശീലനത്തിന്‌ എത്തിയിരുന്നു. ഇവരെല്ലാം പരിക്കിൽ നിന്ന് മുക്തമായെന്ന് മെഡിക്കൽ ടീം അറിയിച്ചെങ്കിലും മത്സരങ്ങളിൽ പങ്കെടുക്കാനാകുമോ എന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിനായി ഇന്നുമുതൽ 9വരെ പരിശീലന മത്സരങ്ങളുണ്ടാകും.

ന്യൂസിലാന്റുമായുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് മുൻപ് ബുംറ റെഡ്‌ബോൾ ക്രിക്കറ്റിൽ ഫിറ്റ്‌നസ് തെളിയിക്കണമെന്നാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. ഇതിനായി ഫസ്റ്റ് ക്ളാസ് മത്സരങ്ങൾ കളിക്കാൻ ആവശ്യപ്പെട്ടേക്കും. രഞ്ജി ട്രോഫിയിലാണോ ഇന്ത്യ എയ്‌ക്ക് വേണ്ടിയാകുമോ ഇത്‌ എന്നതിൽ വ്യക്തതയില്ല. കഴിഞ്ഞവർഷം നവംബറിന് ശേഷം റെഡ്‌ബോൾ മത്സരങ്ങളിൽ ബുംറ പങ്കെടുത്തിട്ടില്ല. അടുത്തമാസം നടക്കുന്ന വെസ്റ്റ് ഇൻഡീസുമായുള്ള ട്വന്റി20 മത്സരങ്ങളിൽ ബുംറയ്‌ക്ക് വിശ്രമം അനുവദിച്ചേക്കും.

English Summary

Although Indian pace spearhead Jasprit Bumrah has been included in the squad, the BCCI has not yet confirmed that he is 100% fit to play. According to a Times of India report, if Bumrah fails to prove his fitness, young pacer Prince Yadav could be included in the team as his replacement.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BCCI, JUSPRIT BUMRAH, FITNESS CERTIFICATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360