SignIn
Kerala Kaumudi Online
Thursday, 23 July 2026 1.25 AM IST

ചെസ് ആർബിറ്റർ പരീക്ഷാഫലം പുനർമൂല്യനിർണയം വേണമെന്ന്

chess

കൊച്ചി: ഫെബ്രുവരിയിൽ റാഞ്ചിയിൽ നടന്ന സീനിയർ നാഷണൽ ആർബിറ്റർ സെമിനാറിലും പരീക്ഷയിലും പങ്കെടുത്ത മലയാളികൾ തങ്ങളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയം നടത്തണമെന്നും പകർപ്പ് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ആൾ ഇന്ത്യ ചെസ് ഫെഡറേഷൻ സെക്രട്ടറിക്ക് നിവേദനം നൽകി.
ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് താൽക്കാലികമായി പ്രസിദ്ധീകരിച്ച ഫലത്തിൽ, ചെസ് ഫെഡറേഷനെതിരെ കേസ് നൽകിയിരിക്കുന്ന അഞ്ചുപേർക്കും സി ഗ്രേഡാണ് നൽകിയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് ഉയർന്ന ഗ്രേഡുകൾ ലഭിച്ചിട്ടുമുണ്ട്. ഈ മൂല്യനിർണയത്തിൽ തൃപ്തിയില്ലെന്നും സുതാര്യതയും നീതിയും ഉറപ്പാക്കണമെന്നുമാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360