SignIn
Kerala Kaumudi Online
Wednesday, 21 October 2026 11.26 AM IST

വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ഇന്ന് ഇന്ത്യ Vs പാകിസ്ഥാൻ

india-pak-cricket

ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിൽ സെമി ഫൈനൽ ഉറപ്പാക്കിയ ഇന്ത്യ ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ നേരിടും. ആദ്യ മത്സരത്തിൽ തായ്‌ലാൻഡിനെ 94 റൺസിനും രണ്ടാം മത്സരത്തിൽ ഹോംഗ് കോംഗിനെ 137 റൺസിനുമാണ് ഇന്ത്യ തോൽപ്പിച്ചത്.പാകിസ്ഥാന്റെ ഗ്രൂപ്പിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തിൽ തായ്‌ലാൻഡിനെ 35 റൺസിനാണ് തോൽപ്പിച്ചത്. ഇന്ത്യൻ സമയം രാത്രി 8 മണി മുതലാണ് മത്സരം.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ സ്മൃതി മാന്ഥനയുടെ തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ് ഇന്ത്യ ഹോംഗ്കോംഗിനെ തകർത്ത് സെമിഫൈനൽ ഉറപ്പിച്ചത്.64​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട് 14​ ​ഫോ​റു​ക​ളും​ ​ഏ​ഴ് ​സി​ക്സു​ക​ളും​ ​പ​റ​ത്തി​ ​ത​ന്റെ​ 18​-ാം​ ​അ​ന്താ​രാ​ഷ്ട്ര​ ​സെ​ഞ്ച്വ​റി​യാണ് സ്മൃ​തി​ ​ഈ മത്സരത്തിൽ ​നേ​ടി​യത്.​ ​ ഇ​തോ​ടെ​ ​അ​ന്താ​രാ​ഷ്ട്ര​ ​വ​നി​താ​ ​ക്രി​ക്ക​റ്റി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സെ​ഞ്ച്വ​റി​ക​ൾ​ ​നേ​ടി​യ​ ​മെ​ഗ് ​ലാ​ന്നിം​ഗി​ന്റെ​ ​റെ​ക്കാ​ഡ് ​സ്മൃ​തി​ ​മ​റി​ക​ട​ന്നു.​ ​ട്വ​ന്റി​-20​ ​ഫോ​ർ​മാ​റ്റി​ലെ​ ​സ്മൃ​തി​യു​ടെ​ ​ര​ണ്ടാം​ ​സെ​ഞ്ച്വ​റി​യും​ ​ഏ​റ്റ​വും​ ​ഉ​യ​ർ​ന്ന​ ​സ്കോ​റു​മാ​ണി​ത്.​ ​മൂ​ന്ന് ​ഫോ​ർ​മാ​റ്റു​ക​ളി​ലും​ ​സെ​ഞ്ച്വ​റി​ ​നേ​ടി​യ​ ​ഇ​ന്ത്യ​ൻ​ ​വ​നി​ത​യാ​ണ് ​സ്മൃ​തി​ ​മാ​ന്ഥ​ന. ടി.വി ലൈവ് : 8 pm മുതൽ സോണി സ്പോർട്സിലും സോണി ലിവിലും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRICKET, LATESTNEWS, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY