
മുംബയ്: ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനായി ശ്രേയസ് അയ്യരെ നിയമിച്ചതിന് പിന്നാലെ പുതിയ ടീമിന് ആശംസകൾ നേർന്നുകൊണ്ട് സൂര്യകുമാർ യാദവ് ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു. ബിസിസിഐ പ്രഖ്യാപിച്ച പുതിയ ട്വന്റി20 സ്‌ക്വാഡിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം പ്രതികരണവുമായി എത്തിയത്. "വരാനിരിക്കുന്ന വെല്ലുവിളികൾക്കായി ഈ മികച്ച സംഘത്തിന് എല്ലാവിധ ആശംസകളും നേരുന്നു" എന്നാണ് ഇൻസ്റ്റഗ്രാമിൽ അദ്ദേഹം കുറിച്ചത്. കൂടാതെ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിക്ക് പ്രത്യേക അഭിനന്ദനവും സൂര്യകുമാർ അറിയിച്ചു.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ കഴിഞ്ഞ ട്വന്റി20 ലോകകപ്പ് നേടിയത്. എന്നാൽ ലോകകപ്പിലെയും ഐപിഎല്ലിലെയും വ്യക്തിഗത മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സൂര്യകുമാർ യാദവിനെ പുറത്താക്കുകയായിരുന്നു. ബിസിസിഐ അപെക്സ് കൗൺസിൽ യോഗത്തിലാണ് ഇംഗ്ലണ്ട്, അയർലൻഡ് പര്യടനത്തിനായി ശ്രേയസ് അയ്യരെ ട്വന്റി20 ക്യാപ്റ്റൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ലോകകപ്പിൽ ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് സൂര്യകുമാർ വെറും 242 റൺസ് മാത്രമാണ് നേടിയത്. അമേരിക്കയ്‌ക്കെതിരെ നേടിയ 84 റൺസ് മാത്രമാണ് അദ്ദേഹത്തിന്റെ പ്രധാന നേട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |