SignIn
Kerala Kaumudi Online
Saturday, 05 September 2026 12.03 PM IST

ആഗോള താപനം: പ്രളയം മാത്രമല്ല, വൈറസും അപകടം

d

ന്യൂയോർക്ക്: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിന്റെ കാരണം ആഗോളതാപനം മൂലമുള്ള ഹിമാനി തകർച്ചയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ആഗോളതാപനം മൂലമുള്ള മഞ്ഞുരുകൽ മഞ്ഞുമലകളുടെ തകർച്ച,​ വെള്ളപ്പൊക്കം,​ സമുദ്രനിരപ്പ് ഉയരുന്നത് തുടങ്ങിയവയ്ക്ക് കാരണമാകും. ഒപ്പം മറ്റൊരു ഭീകരത കൂടി ഇതിന്റെ ഫലമായുണ്ടായേക്കാം.

മഞ്ഞുപാളികൾക്കിടയിൽ മറഞ്ഞിരിക്കുന്ന വൈറസുകളാണത്. ഇത്തരം വൈറസുകൾ പുറത്തുവന്നാൽ സൃഷ്ടിച്ചേക്കാവുന്ന അപകടങ്ങളെക്കുറിച്ച് ശാസ്ത്രലോകം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആർട്ടിക് പ്രദേശങ്ങളിലടക്കം തണുത്തുറഞ്ഞ് കിടക്കുന്ന പെർമാഫ്രോസ്റ്റ് ഉരുകുന്നത് മാരക വൈറസുകൾ പുറത്തുവരാനിടയാക്കാമെന്നും ഇത് ഒരുപക്ഷേ, ലോകത്ത് ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

ആഗോളതാപനം മൂലമുള്ള താപനില ഉയരുന്നതിനാൽ തണുത്തുറഞ്ഞ മഞ്ഞുപാളികൾ ക്രമാതീതമായി ഉരുകുന്നുണ്ട്. വൈറസുകൾ വർഷങ്ങളായി ഇവയിൽ തണുത്തുറഞ്ഞ് കിടക്കുന്നു. ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ഫലമായി പെർമാഫ്രോസ്റ്റ് മണ്ണുമായി ഇടകലർന്ന മഞ്ഞ് ഉരുകുകയും പുരാതന വൈറസുകൾ പുറത്തെത്തുകയും ചെയ്യും. ഇത്തരം വൈറസുകൾ ഇതുവരെ കാര്യമായ ഭീഷണി ഉയർത്തിയിട്ടില്ലെങ്കിലും ഭാവിയിൽ അതിനുള്ള സാദ്ധ്യത പാടേ തള്ളാനാകില്ല. അതിനാൽ ഈ വൈറസുകളെ പഠനവിധേയമാക്കേണ്ടതും ആവശ്യമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

നൂറുകണക്കിന് വർഷങ്ങളായി തണുത്തുറഞ്ഞ് കിടക്കുന്നതും പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്നതുമായ മണ്ണാണ് 'പെർമാഫ്രോസ്റ്റ്' എന്നറിയപ്പെടുന്നത്. മണ്ണും മഞ്ഞും ഇടകലർന്ന മേഖലകളാണ് പെർമാഫ്രോസ്റ്റുകൾ.


ആയിരക്കണക്കിന് വർഷങ്ങളായി പെർമാഫ്രോസ്റ്റിൽ കുടുങ്ങിക്കിടക്കുന്ന ഫോസിലുകളിലും നിർജീവമാക്കപ്പെട്ട ഇത്തരം വൈറസുകൾ കാണപ്പെടാം. ഇതിൽ മനുഷ്യരിൽ പകർച്ചവ്യാധിക്ക് കാരണമായ ഒരു വൈറസ് ഉറങ്ങിക്കിടക്കുന്നുണ്ടെന്ന സാദ്ധ്യത തള്ളാനാകില്ല.

2021ൽ,​ 15,000 വർഷം പഴക്കമുള്ള ടിബറ്റൻ പീഠഭൂമി മേഖലയിലെ പടിഞ്ഞാറൻ കുൻലുൻ ഷാൻ പ്രദേശത്തെ ഗുലിയ മഞ്ഞുപാളികളിൽ ഇതുവരെ ലോകത്തിന് അജ്ഞാതമായ 28 എണ്ണം ഉൾപ്പെടെ 33 വൈറസുകളെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360