SignIn
Kerala Kaumudi Online
Saturday, 17 October 2026 12.37 PM IST

യെമനിൽ സർക്കാർ ആസ്ഥാനം ആക്രമിച്ച് ഹൂതികൾ  5 മരണം,​ പ്രധാനമന്ത്രിയും മന്ത്രിമാരും രക്ഷപ്പെട്ടു

READ ENGLISH VERSION
d

സനാ: തെക്കൻ നഗരമായ ഏദനെ ഹൂതി വിമതർ ആക്രമിച്ചതോടെ യെമനിലെ ആഭ്യന്തര യുദ്ധം പുതിയ ദിശയിലേക്ക്. സൗദി അറേബ്യയുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന യെമനിലെ ഔദ്യോഗിക സർക്കാരിന്റെ ആസ്ഥാനമായ ഏദനിലെ അൽ മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ,​ ഡ്രോൺ ആക്രമണം നടത്തി. 5 സുരക്ഷാ ഭടൻമാർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേറ്റു.

പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയും മന്ത്രിമാരും കൊട്ടാര പരിസരത്തുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. സൗദി അറേബ്യൻ നഗരങ്ങൾക്ക് നേരെ ആക്രമണം തുടരുന്നതിനിടെയാണ് ഹൂതികളുടെ പ്രകോപനം. കൊട്ടാര പരിസരത്തുള്ള സൗദി സൈനിക ആസ്ഥാനവും കമാൻഡ് സെന്ററുകളും ആയുധ കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടതെന്ന് ഹൂതികൾ പറഞ്ഞു.

ഹൂതികളും യെമൻ സർക്കാരും 2014 മുതൽ ആഭ്യന്തര യുദ്ധത്തിലാണ്. സനാ അടക്കം വടക്കൻ യെമൻ ഹൂതികളുടെയും ഏദൻ അടക്കം തെക്കൻ പ്രദേശങ്ങൾ സർക്കാരിന്റെയും നിയന്ത്രണത്തിലാണ്.

സൗദി വിമാനം തകർത്തു ?

 യെമനിലെ സാദയിൽ സൗദി യുദ്ധവിമാനം തകർത്തെന്ന് ഹൂതികൾ

 സനാ, തൈസ്, മരീബ്, ഹൊദെയ്ദ, അമ്രാൻ എന്നിവിടങ്ങളിലെ 65 ഹൂതി കേന്ദ്രങ്ങളിൽ സൗദി ബോംബിട്ടു

 സൗദിയിലെ റിയാദ്, യാൻബു നഗരങ്ങൾക്ക് നേരെയുണ്ടായ വ്യോമാക്രമണം ചെറുത്തു

 വിമാന സർവീസ് തടസപ്പെട്ടേക്കാമെന്നതിനാൽ ഉംറയ്ക്കു പോകുന്ന ഇന്ത്യക്കാർ കൂടുതൽ ദിവസം താമസിക്കാനുള്ള കരുതൽ ഉറപ്പാക്കണമെന്ന് ഇന്ത്യൻ എംബസി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360