
ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ജലസ്രോതസുകളിലെ നീരൊഴുക്കും പരിഗണിക്കാതെ അശാസ്ത്രീയമായ രീതിയിലാണ് പല ഗ്രാമീണ റോഡുകളും പുനരുദ്ധരിക്കുന്നത്. പ്രദേശത്തെ ആളുകളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പരിഗണിച്ച് ശാസ്ത്രീയമായി റോഡുകളുടെ വിശദ പദ്ധതി രേഖ തയ്യാറാക്കണം. താഴ്ന്ന പ്രദേശങ്ങളിൽ മതിയായ രീതിയിൽ റോഡ് ഉയർത്തണം. നീർച്ചാലുകളുടെ ഗതിയും വ്യാപ്തിയും മനസിലാക്കാതെ അശാസ്ത്രീയമായ രീതിയിൽ കലുങ്കുകളും പാലങ്ങളും ഓടകളും നിർമ്മിച്ചാൽ വെള്ളക്കെട്ടും റോഡിന്റെ തകർച്ചയുമുണ്ടാകും. ഇക്കാര്യത്തിൽ അധികൃതർ ശ്രദ്ധിക്കണം.
-റോയി വർഗീസ് ഇലവുങ്കൽ,
മുണ്ടിയപ്പള്ളി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |