
ചവറ: പൊന്മന കാട്ടിൽ മേക്കതിൽ ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള പൂജകൾ 11ന് ആരംഭിച്ച് 21ന് സമാപിക്കും.
ക്ഷേത്രത്തിൽ പ്രത്യേകം ഒരുക്കുന്ന സരസ്വതി മണ്ഡപത്തിൽ എല്ലാ ദിവസവും ഗണപതി ഹോമം, സരസ്വതി പൂജ, ദേവി ഭാഗവത പാരായണം, ലളിത സഹസ്രനാമാർച്ചന, ഭഗവതിസേവ, സംഗീതാർച്ചന, നൃത്തനൃത്യങ്ങൾ എന്നിവ നടക്കും.
18ന് പൂജവയ്പ്പ്, 19ന് ദുർഗാഷ്ടമി, 20ന് മഹാനവമി, 21ന് വിജയദശമി പൂജയെടുപ്പ്, രാവിലെ 7 മുതൽ ക്ഷേത്രം തന്ത്രി തുറവൂർ ഉണ്ണിക്കൃഷ്ണൻ തന്ത്രിയുടെ നേതൃത്വത്തിൽ വിദ്യാരംഭം.
The Navratri Mahotsavam at Ponmana Kattil Mekkathil Devi Temple in Chavara will begin on the 11th and conclude on the 21st. Daily rituals include Ganapathi Homam, Saraswati Puja, and cultural performances. Pooja Vayppu is scheduled for the 18th, Durgashtami on the 19th, Mahanavami on the 20th, and Vidyarambham on Vijayadashami, the 21st, led by Thanthri Thuravoor Unnikrishnan Thanthri.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |