SignIn
Kerala Kaumudi Online
Saturday, 10 October 2026 6.23 PM IST

നിങ്ങളുടെ വീട്ടിൽ എത്ര കസേരകളുണ്ട്, അവയിൽ എങ്ങോട്ടുനോക്കിയാണ് ഇരിക്കുന്നത്?

chair
പ്രതീകാത്മക ചിത്രം

വീടുമായി ബന്ധപ്പെട്ട എന്തിനും വാസ്തുവുണ്ടെന്നാണ് ആചാര്യന്മാർ പറയുന്നത്. സിറ്റൗട്ടിൽ കസേരകളും സോഫകളും ക്രമീകരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാന വാസ്തുനിയമങ്ങളുണ്ട്. ഇത് ലംഘിച്ചാൽ ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്നാണ് അവർ പറയുന്നത്.

സിറ്റൗട്ടിലെ കസേരകൾ, സോഫകൾ എന്നിവ തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ഭാഗത്തെ ചുവരുകളോട് ചേർന്ന് ഇടുന്നതാണ് ഏറ്റവും ഉത്തമം. വടക്ക്, കിഴക്ക് ഭാഗങ്ങൾ ഫ്രീയാക്കി ഇടണം. വായുസഞ്ചാരം ഉറപ്പാക്കാനാണിത്. പ്രധാനവാതിലിന് തടസമുണ്ടാക്കുന്ന രീതിയിൽ കസേരകൾ വരാതെനോക്കണം. പോസിറ്റീവ് ഊർജത്തിന്റെ ശരിയായ ഒഴുക്കിനുവേണ്ടിയാണിത്.

കസേരകൾ ഇടുന്നതിൽ മാത്രമല്ല, ഒരു വ്യക്തി അതിൽ ഇരിക്കുന്നതിലും ശ്രദ്ധിക്കണം. കിഴക്കോട്ടോ അല്ലെങ്കിൽ വടക്കോട്ടോ അഭിമുഖമായിവേണം ഇരിക്കാൻ. ഇത് ശരീരത്തിനും മനസിലും നല്ലരീതിയിൽ ഊർജം നൽകും. പടിഞ്ഞാറോട്ടും, തെക്കോട്ടും നോക്കി ഇരിക്കുന്നത് കഴിവതും ഒഴിവാക്കുക.

ഇനി കസേരകളുടെ എണ്ണം നോക്കാം. സിറ്റൗട്ടിലെ കസേരകളുടെ എണ്ണം ഇരട്ടസംഖ്യയിൽ ആകുന്നതാണ് നന്ന്. പ്ലാസ്റ്റിക്, ഫൈബർ തുടങ്ങിയ കൊണ്ടുള്ള കസേരകളെക്കാൾ തടി അല്ലെങ്കിൽ ചൂരൽ കൊണ്ടുണ്ടാക്കിയ കസേരകളാണ് സിറ്റൗട്ടിൽ ഇടേണ്ടത്. അരികുകൾ കൂർത്തതല്ലാത്ത, ചരുരാകൃതിയിലുളള വളഞ്ഞ കോണുകളുള്ള കസേരകളാണ് ഏറ്റവും ഉത്തമം. ഒരുകാരണവശാലും പൊട്ടിയതോ കേടുവന്നതോ ആയ കസേരകൾ ഉപയോഗിക്കരുത്. ഇത് നെഗറ്റീവ് എനർജി വീടുകളിലേക്ക് പ്രവഹിക്കാൻ ഇടയാക്കും. അതുപോലെ വൃത്തിയുള്ള കസേരകൾ മാത്രമേ ഉപയോഗിക്കാവൂ. അക്കാര്യത്തിലും ഒരു വിട്ടുവീഴ്ചയും അരുത്.

English Summary

Vastu principles for sit-out furniture arrangement are detailed, emphasizing chair placement against south or west walls while keeping north and east clear. Obstruction of the main door must be avoided. It advises facing east or north when seated, preferring an even number of wooden or cane chairs with rounded corners. Damaged furniture should not be used for positive energy flow.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHAIR PLACEMENT AT HOME, HOME SEATING DIRECTION, VASTU TIPS MALAYALAM, CHAIR ARRANGEMENT IDEAS, VEETILE KASERA VASTHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL