കോട്ടയം: സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത വിദ്യാർത്ഥി പിടിയിൽ. ഏറ്റുമാനൂർ മംഗളം കോളേജിലെ ബി ടെക് വിദ്യാർത്ഥിയായ അജ്മലാണ് പിടിയിലായത്. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചില്ലെന്നും ഫോണിൽ സൂക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് പരിശോധനയിൽ കണ്ടെത്തി.
ഫോണിൽ നിന്ന് നൂറോളം മോർഫ് ചിത്രങ്ങൾ കണ്ടെത്തി. മുൻപ് കോളേജിൽ പഠിച്ചവരുടെയടക്കം ചിത്രങ്ങൾ പ്രതിയുടെ ഫോണിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.
A B.Tech student named Ajmal from Mangalam College, Ettumanoor, was taken into custody in Kottayam for morphing photos of his classmates. Police investigations revealed that he had stored around 100 morphed images on his phone, including those of former students, though he had not distributed them online.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |