SignIn
Kerala Kaumudi Online
Friday, 23 October 2026 8.29 PM IST

എറണാകുളത്ത് വൃദ്ധദമ്പതികളെ വെട്ടിപരിക്കേൽപ്പിച്ച് അയൽവാസി: പ്രതി കസ്റ്റഡിയിൽ

elderlty-couple-attacked
പരിക്കേറ്റ് അന്നമ്മയും ഉതുപ്പും,​ പ്രതി ജോസ്

കൊച്ചി: എറണാകുളം മഞ്ഞപ്രയിൽ വൃദ്ധദമ്പതികളെ അയൽവാസി വെട്ടിപ്പരിക്കേൽപ്പിച്ചു. ഉതുപ്പ്, അന്നമ്മ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ ജോസിനെ പൊലീസ് അറസ്റ്റുചെയ്തു.

ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. വൃദ്ധദമ്പതികളുടെ വീട്ടിൽനിന്ന് കൃഷിക്ക് മരുന്ന് തളിക്കുന്ന ഒരു ഉപകരണം നഷ്ടപ്പെട്ടിരുന്നു. ഇത് പ്രതിയായ ജോസ് എടുത്തുകൊണ്ടുപോയെന്നായിരുന്നു ഉതുപ്പ് കരുതിയത്. തുടർന്ന് ഉതുപ്പ് ജോസിനെ ചോദ്യംചെയ്തു. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു.

ഇതിനിടെ പ്രകോപിതനായ ജോസ് കയ്യിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ച് ഉതുപ്പിനെയും അന്നമ്മയെയും വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇരുവരും അങ്കമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത ജോസിനെ ചോദ്യംചെയ്തുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

English Summary

An elderly couple, Outhup and Annamma, were seriously injured after their neighbor Jose attacked them with a machete in Manjapra, Ernakulam. The incident occurred this morning following an argument over a missing agricultural sprayer. Both victims suffered severe head injuries and are currently hospitalized. Police have arrested Jose in connection with the assault.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEIGHBOUR ATTACKS ELDERLY COUPLE, ERNAKULAM, ACCUSED CUSTODY, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY