SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; പ്രതി അറസ്റ്റിൽ

1

കാട്ടാക്കട: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ആര്യനാട് സ്റ്റേഷൻ പരിധിയിലെ കഠിനംകുളം ചിറ്റാറ്റിൻമുക്ക് ചിറക്കൽ ആറ്റരികത്ത് വീട്ടിൽപ്പെട്ട, നിലവിൽ പറണ്ടോട് ലക്ഷംവീട് നാലാംകല്ലിൽ ഷംനാദ് (43) ആണ് പിടിയിലായത്.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടാക്കട ഡാൻസാഫ് ടീമും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. കാട്ടാക്കട ഡാൻസാഫ് എസ്.ഐ. എസ്. മനോജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഷംനാദിനെതിരെ നേരത്തെയും എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY