SignIn
Kerala Kaumudi Online
Saturday, 10 October 2026 11.02 PM IST

വിസ തട്ടിപ്പ്: പ്രതി പിടിയിൽ

പെരുമ്പാവൂർ: നിരവധി വിസ തട്ടിപ്പ് കേസുകളിൽ പ്രതിയായ കോഴിക്കോട് കൂരാച്ചുണ്ട് പുതുപ്പറമ്പിൽ ആൽബിൻ പി. ജയിംസി (38)നെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ സ്വദേശികളായ രണ്ടുപേരിൽ നിന്ന് ജർമ്മനി, അയർലൻഡ് എന്നിവിടങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലാണ് അറസ്റ്റ്. 25 ഓളം കേസുകൾ ഇയാൾക്കെതിരെയുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ എസ്.എച്ച്.ഒ അക്ഷയ് കുമാർ, എസ്.ഐമാരായ മാർട്ടിൻ ജോസഫ്, എസ്.എൽ. അർജുൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY