SignIn
Kerala Kaumudi Online
Saturday, 10 October 2026 11.54 PM IST

വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചതായി പരാതി

akramanam

പാറശാല: മാരകായുധങ്ങളുമായെത്തിയ ആൾ സ്ത്രീകളെയും കുട്ടികളെയുമുൾപ്പെടയുള്ളവരെ ആക്രമിച്ചു. സി.പി.ഐയുടെ കുളത്തൂർ ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ഉച്ചക്കട കാരാക്കോട് വൈഷ്ണവത്തിൽ എസ്.ഷാജികുമാറിന്റെ വീടിനെതിരെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് 4.30ന് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ തിരുപുറം പണ്ടാരത്തോട്ടത്ത് വീട്ടിൽ വിജയനാണെന്നും ഇയാൾ ഒളിവിലാണെന്നും പൊലിസ് പറഞ്ഞു.

ഷാജികുമാർ വീട്ടിലില്ലാത്ത സമയത്ത് കുറുവടിയും വെട്ടുകത്തിയുമായെത്തിയ വിജയൻ വീട്ടിൽ അതിക്രമിച്ചു കയറി ഷാജികുമാറിന്റെ ഭാര്യ സന്ധ്യയെയും കുട്ടികളെയും ഉൾപ്പെടെ വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഗേറ്റിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 10 വയസുള്ള മകൻ നന്ദകിഷോറിനെ വെട്ടുകത്തിയുപയോഗിച്ച് ആക്രമിച്ചെങ്കിലും ഓടി വീട്ടിനുള്ളിലേക്ക് പോയതിനെ തുടർന്ന് ഗേറ്റ് വെട്ടിപ്പൊളിച്ചാണ് വീട്ടിനുള്ളിൽ കടന്നത്. ശബ്ദം കേട്ട് വീടിന് പുറത്തേക്കിറങ്ങിവന്ന ഭാര്യ സന്ധ്യയെയും രണ്ട് വയസുള്ള കുട്ടിയെയും ആക്രമിച്ചു. വെട്ടുകൊണ്ട് വീടിന്റെ കട്ടളപ്പടിയും ജനൽ പാളികളും ഫർണിച്ചറുകളും നശിച്ചു. സന്ധ്യയും കുട്ടികളും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് പൊഴിയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കഴിഞ്ഞ 27ന് ഇതേപ്രതിയും സഹായിയും ചേർന്ന് സമാന രീതിയിൽ ഈ വീട് കയറി ആക്രമണം നടത്തിയതിനെതിരെ പൊഴിയൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

ഫോട്ടോ; ഉച്ചക്കട കാരാക്കോട് വൈഷ്ണവത്തിൽ എസ്.ഷാജികുമാറിന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ തകർന്ന ജനാലയുടെ ഗ്ലാസുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY