SignIn
Kerala Kaumudi Online
Saturday, 10 October 2026 11.55 PM IST

2850 പാക്കറ്റ് നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

prathi-kanjavu

ഇടുക്കി: പൂപ്പാറയിൽ 2850 പാക്കറ്റ് നിരോധിത പുകയില ഉതൽപ്പന്നങ്ങളുമായി യുവാവിനെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റപേട്ട വലിയപാണൻപറമ്പിൽ മുഹമ്മദ് യാസിൻ (34) ആണ് അറസ്റ്റിലായത്. പൂപ്പാറ ടൗൺ ഭാഗത്ത് നിരോധിത ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. മൂന്നാർ അഡീഷണൽ എസ്.പിയുടെ നിർദേശപ്രകാരം ദേവികുളം സർക്കിൾ ഇൻസ്‌പെക്ടർ കവി രാജിന്റെയും ശാന്തൻപാറ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പി. അനിൽകുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം പൂപ്പാറമൂന്നാർ റോഡിൽ നിർത്തിയിട്ടിരുന്ന പ്രതിയുടെ കാർ പരിശോധിക്കുകയായിരുന്നു. കാറിൽ നാല് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 2850 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തി. ഇവ വിറ്റുകിട്ടിയെന്ന് സംശയിക്കുന്ന 37,600 രൂപയും പൊലീസ് പിടിച്ചെടുത്തു. സിവിൽ പൊലീസ് ഓഫീസർമാരായ മഹേഷ് കെ.എം, ഗണേശൻ എം , അരുൺ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY