SignIn
Kerala Kaumudi Online
Wednesday, 15 July 2026 9.31 PM IST

ചെന്താമരയ്‌ക്ക് നടത്തിയത് രണ്ടുദിവസത്തെ കൗൺസിലിംഗ്; നെന്മാറ ഇരട്ടക്കൊലപാതകത്തിൽ നാളെ നിർണായകം

chenthamara
ചെന്താമര

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി ചെന്താമരയ്‌ക്ക് ഇന്നലെയും ഇന്നും ജില്ലാ നിയമസഹായ വേദി കൗൺസിലിംഗ് നൽകി. ഇതിന്റെ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാകും കോടതി വിധി പ്രസ്‌താവിക്കുക. കേസിൽ വാദം പൂർത്തിയായി ചെന്താമര കുറ്റക്കാരമാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഇന്ന് വിധി പ്രസ്‌താവിക്കുമെന്ന് പറഞ്ഞെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു.

എന്നാൽ, ശിക്ഷാവിധി നാളെ പ്രഖ്യാപിക്കാൻ സാദ്ധ്യത കുറവാണെന്നാണ് പ്രോസിക്യൂട്ടർ എം ജെ വിജയകുമാർ ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞത്. മിറ്റിഗേഷൻ റിപ്പോർട്ട് ലഭിച്ചശേഷം കോടതിയിൽ വാദം തുടർന്നേക്കും. പ്രതിയെ വീഡിയോ കോൺഫറൻസിംഗ് വഴി ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. അതിനാൽ, വിധി നാളെ ഉണ്ടായേക്കില്ലെന്നും പ്രോസിക്യൂട്ടർ പറഞ്ഞു.

പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദം പൂ‌ർത്തിയായി. ചെന്താമര സ്ഥിരം കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. സമൂഹത്തിന് തന്നെ ആപത്തായ ഇയാൾക്ക് വധശിക്ഷ നൽകണം. പ്രതി കുറ്റകൃത്യം നടത്താൻ ഇനിയും സാദ്ധ്യതയുണ്ട്. ഗാന്ധിജിയല്ല താനെന്ന മനോഭാവം തന്നെ അതിന് ഉദാഹരണമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, പ്രതിക്ക് മാനസാന്തരപ്പെടാൻ അവസരം നൽകണമെന്നാണ് പ്രതിഭാഗം വാദിച്ചത്. മുൻകാല സ്വഭാവം പരിഗണിക്കരുതെന്നും സാഹചര്യത്തെളിവില്ലാതെ പ്രത്യക്ഷ തെളിവില്ലെന്നും പ്രതിഭാഗം വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

English Summary

The court has postponed its verdict in the Nenmara double murder case after ordering two days of counselling for accused Chenthamara. A mitigation report will be submitted on Thursday, and the court will decide the next course of action after reviewing it.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NENMARA DOUBLE MURDER, CHENTHAMARA COUNSELLING, PALAKKAD CRIME, NENMARA CASE MALAYALAM, CHENTHAMARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY